ന്യൂദല്‍ഹി : സാധാരണക്കാരുടെ ട്രെയിന്‍ യാത്ര കൂടുതല്‍ സുഗമമാക്കുന്നതിനായി അമൃത് ഭാരത് ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വേ. ഈ മാസം 30ന് പ്രധാനമന്ത്രി ട്രെയിനിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഈ സെമി ഹൈസ്പീഡ് ട്രെയിന്‍ അയോധ്യ- ദര്‍ഭംഗ റൂട്ടിലാണ് ഓടുന്നത്. നിലവിലെ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് ഈ ട്രെയിനില്‍ സഞ്ചരിക്കാന്‍ സാധിക്കും.
ഈ നോണ്‍ എസി ട്രെയിന്‍ വന്ദേഭാരത് എക്സ്കപ്രസ്സിന്റെ അതേ മാതൃകയിലാണ് തയ്യാറാക്കിയിരിക്കുന്നത്. 22 ബോഗികളുള്ള ഈ ട്രെയിനില്‍ എസി കോച്ചുകള്‍ക്ക് പകരം സാധാരണ കോച്ചുകളാണ് ഒരുക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകള്‍, ആധുനിക ടോയ്ലറ്റുകള്, ബോഗികളില്‍ സെന്‍സര്‍ വാട്ടര്‍ ടാപ്പുകള്‍, മെട്രോയുടെ മാതൃകയില്‍ അനൗണ്‍സ്മെന്റ് സംവിധാനം എന്നിവയും അമൃത് ഭാരതില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ആദ്യ അമൃത് ഭാരത് എക്സ്പ്രസ് അയോദ്ധ്യ-ദര്‍ഭംഗ റൂട്ടില്‍ ഓടുമ്പോള്‍ രണ്ടാമത്തേത് മാള്‍ഡ-ബെംഗളൂരു റൂട്ടിലാണ്. സീതാദേവിയുടെ ജന്മസ്ഥലമാണ് ദര്‍ഭംഗ. ഇവിടെ നിന്ന് ശ്രീരാമ ജന്മഭൂമിയിലേക്കാണ് ആദ്യ യാത്രയെന്നതും ആദ്യ അമൃത് ഭാരതിന്റെ സവിശേഷതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: