ഇന്ത്യന്‍ റെയില്‍വെ വികസനകുതിപ്പിലാണ്… വന്ദേഭാരത് എക്‌സ്പ്രസ് രാജ്യത്ത് വന്‍ ചലനമാണുണ്ടാക്കിയത്. ഈ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ആശ്വസമായി അമൃത് ഭാരത് ട്രെയിനുമായി എത്തുകയാണ് ഇന്ത്യന്‍ റെയില്‍വെ. 30ന് അയോധ്യയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ആറ് അമൃത് ഭാരത് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ് നടക്കുമെന്ന് റെയില്‍വെ അറിയിച്ചു.
രാജ്യത്തെ ആദ്യത്തെ അമൃത് ഭാരത് എക്‌സ്പ്രസ് അയോധ്യ-ദര്‍ഭംഗ റൂട്ടിലാണ് യാത്രയാരംഭിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന സെമി ഹൈ സ്പീഡ് നോണ്‍ എസി ട്രെയിനായ അമൃത്ഭാരതത്തില്‍ കുറഞ്ഞ നിരക്കില്‍ യാത്രചെയ്യാനാകും.
ആദ്യ അമൃത് ഭാരത് എക്‌സ്പ്രസ് അയോദ്ധ്യ-ദര്‍ഭംഗ റൂട്ടില്‍ ഓടുമ്പോള്‍ രണ്ടാമത്തേത് മാള്‍ഡ-ബെംഗളൂരു റൂട്ടിലാണ് ഓടുക. സീതാദേവിയുടെ ജന്മസ്ഥലമാണ് ദര്‍ഭംഗ. ഇവിടെ നിന്ന് ശ്രീരാമ ജന്മഭൂമിയിലേക്കാണ് ആദ്യ യാത്രയെന്നതും ആദ്യ അമൃത് ഭാരതിന്റെ സവിശേഷതയാണ്.
വന്ദേ സാധാരൺ എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന അമൃത് ഭാരത് എക്സ്പ്രസ് വന്ദേ ഭാരതിന്റെ അതേ മാതൃകയിലാണ് തയാറാക്കിയിരിക്കുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലായിരുന്നു അമൃത് ഭാരത് ട്രെയിനുകളുടെയും നിർമാണം.
രാജ്യത്തെ എല്ലാം വിഭാഗം ജനങ്ങള്‍ക്കും ആധുനിക ഗതാഗത സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓറഞ്ച്– ഗ്രേ നിറത്തിൽ വരുന്ന അമൃത് ഭാരത് അവതരിപ്പിച്ചത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ എല്‍എച്ച്ബി മോഡലിലാണ് ബോഗികള്‍ ഒരുക്കിയിരിക്കുന്നത്.
22 ബോഗികളുള്ള ഈ ട്രെയിനില്‍ എസി കോച്ചുകള്‍ക്ക് പകരം സാധാരണ കോച്ചുകളാണ് ഒരുക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകള്‍, ആധുനിക ടോയ്‌ലറ്റുകള്‍, ബോഗികളില്‍ സെന്‍സര്‍ വാട്ടര്‍ ടാപ്പുകള്‍, മെട്രോയുടെ മാതൃകയില്‍ അനൗണ്‍സ്‌മെന്റ് സംവിധാനം എന്നിവയും അമൃത് ഭാരതില്‍ സജ്ജീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: