ശബരിമല: ശബരിമലയില്‍ ഈ മണ്ഡലകാലത്ത് ഇന്നലെ വരെ 25,69,671 പേര് ദര്ശനത്തിനെത്തി്. സ്പോട്ട് ബുക്കിങ് നിലവില്‍ ദിവസവും 10000 എന്ന ക്രമത്തില്‍ തുടരുകയാണ്. 15000 വരെയാക്കണമെങ്കില്‍ ദേവസ്വം ബോര്‍ഡിന് തീരുമാനിക്കാവുന്നതാണെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മകരവിളക്ക് ഉത്സവത്തിനായി നടതുറക്കുമ്പോള്‍ ജനുവരി മുതല്‍ സ്പോട്ട് ബുക്കിങ്ങിനുള്ള പരിധി 15000 ആക്കണമോ എന്ന് സര്‍ക്കാരുമായി ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. വ്വര്‍ചല്‍ ക്യൂ ബുക്കിങ് ഡിസംബര്‍ 26ന് 64000വും മണ്ഡലപൂജാ ദിവസമായ 27ന് 70000 ആയി ക്രമപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതല്‍ വീണ്ടും 80000 ആകും. ഇന്നലെ 97000ല്‍ അധികം പേര് ശബരിമല ദര്‍ശനത്തിനെത്തിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മയാണ് മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പന് ചാര്‍ത്താന്‍ 451 പവന് തൂക്കമുള്ള തങ്ക അങ്കി സമര്‍പ്പിച്ചത്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് ഡിസംബര്‍ 23ന് പുറപ്പെട്ട തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 26ന് ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തും. ഘോഷയാത്രക്കു പമ്പയില്‍ സ്വീകരണം നല്‍കും. വിശ്രമത്തിനുശേഷം തുടരുന്ന യാത്ര വൈകിട്ട് 5.15ന് ശരംകുത്തിയിലെത്തും. അവിടെ തങ്കഅങ്കി ഘോഷയാത്രയ്ക്കു ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഔദ്യോഗികമായ സ്വീകരണം നല്‍കുമെന്നും പ്രസിഡന്റ് പി.പ്രശാന്ത് അറിയിച്ചു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, പി.ആര്.ഒ. സുനില്‍ അരുമാനൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
മണ്ഡലപൂജ 27ന്: നെയ്യഭിഷേകം 9.45 വരെ
മണ്ഡലപൂജയോടനുബന്ധിച്ചു ശബരിമലയിലെ പൂജാസമയക്രമത്തില്‍ മാറ്റം. ശബരിമലയില്‍ തങ്കഅങ്കി ഘോഷയാത്ര എത്തുന്ന ചൊവ്വാഴ്ച ഉച്ചപൂജയ്ക്കു ശേഷം നട അച്ചാല്‍ വൈകിട്ട് അഞ്ചുമണിക്കേ നട തുറക്കൂ.സാധാരണ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞു മൂന്നുമണിക്കാണ് നട തുറക്കുന്നത്. വൈകിട്ട് 5.15നാണ് തങ്ക അങ്കിക്ക് ശരംകുത്തിയില്‍ ദേവസ്വംബോര്‍ഡിന്റെ സ്വീകരണം. തുടര്‍ന്ന് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന. വൈകിട്ട് 11.00 മണിക്ക് നട അടയ്ക്കും. 27ന് രാവിലെ10.30നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ. അന്നേദിവസം രാവിലെ 9.45 വരെ മാത്രമാകും നെയ്യഭിഷേകമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: