തിരുവനന്തപുരം: എന്ത് പറഞ്ഞുപോയാലും അതിലെ സവര്‍ണ്ണമേധാവിത്വവും ജന്മിത്വും എല്ലാം ചികഞ്ഞെടുത്ത് അത് പറഞ്ഞവനെ കുറ്റവാളിയെപ്പോലെ നിര്‍ത്തുന്നതില്‍ ആഹ്ളാദം കണ്ടെത്തുകയാണ് കേരളം. കഴിഞ്ഞ ദിവസം നടന് കൃഷ്ണകുമാര്‍ നടത്തിയ നിര്‍ദോഷമായ ഒരു കമന്റിനെപ്പോലും തമ്പുരാന്റെ നൊസ്റ്റാള്‍ജിയയായി കാണുന്നിടത്തോളം എത്തിയിരിക്കുന്നു അത്. ഇങ്ങിനെ കമന്റടിക്കുന്നവര്‍ക്ക് കരുവന്നൂരോ, സഖാക്കള്‍ അവരുടെ ഭാര്യമാരെയും ബന്ധുക്കളെയും ജോലിയില്‍ തിരുകിക്കയറ്റുന്നതൊന്നും വിഷയമല്ല. ബിജെപിയുമായി ബന്ധപ്പെട്ടവന്റെ സവര്ണ്ണവേരുകളും ഫ്യൂഡല്‍ പ്രഭുത്വവും തെരഞ്ഞുകണ്ടുപിടിക്കുകയാണ് പ്രധാന ജോലി.
കഴിഞ്ഞ ദിവസം നടന് കൃഷ്ണകുമാര്‍ നിഷ്കളങ്കമായാണ് തന്റെ ബാല്യകാലത്തെ ഒരനുഭവം പങ്കുവെച്ചത്. പണ്ട് തന്റെ വീട്ടില്‍ പണിക്കാര്‍ക്ക് മണ്ണില്‍ കുഴികുത്തിയ ശേഷം അതില്‍ വട്ടയിലയിട്ട് പഴങ്കഞ്ഞിയും കറികളും അമ്മ നല്‍കുമായിരുന്നത്രെ. അത് അവര്‍ ആസ്വദിച്ചുകുടിക്കുന്നത് കാണുമ്പോഴുള്ള ആ കൊതി ഇപ്പോഴും തനിക്കുണ്ടെന്നും കൃഷ്ണകുമാര്‍ ഓര്‍മ്മയില്‍ പറയുന്നു. ഭാര്യ സിന്ധുവിന്റെ ഇന്‍സ്റ്റഗ്രാമിലാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ഉടനെ സൈബര്‍ സഖാക്കള്‍ കൃഷ്ണകുമാര്‍ താഴ്ന്ന ജാതിക്കാരോട് പുലര്‍ത്തുന്ന വിവേചനമാണ് കണ്ടുപിടിച്ചിരിക്കുന്നത്. മണ്ണില്‍ കുഴിച്ച് അതില്‍ വട്ടലയിട്ട് പഴങ്കഞ്ഞി കൊടുത്തത് കൃഷ്ണകുമാറിന്റെ കുടുംബം ചെയ്തത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും ഇടത് സഖാക്കള്‍ കുറിക്കുന്നു. “നിന്റെയൊക്കെ ഭൂതകാലക്കുളില്‍ കുറ്റകൃത്യമല്ലാതെ മറ്റൊന്നുമല്ല” എന്നാണ് മറ്റൊരു സൈബര്‍ സഖാവ് കുറിക്കുന്നത്. എത്ര വേഗത്തിലാണ് ബിജെപി അംഗമായ ഒരാളെ ഫാസിസ്റ്റാക്കിയും ഫ്യൂഡലിസ്റ്റാക്കിയും മാറ്റുന്നത്. ബ്രാഹ്മണിക്കല്‍ ഹെജിമണി എന്ന വാക്കാണ് ഇവര്‍ സാധാരണ ബിജെപിയുമായി ബന്ധപ്പെട്ടവരില്‍ ചാര്‍ത്തുന്ന ഒരു പ്രധാന കുറ്റം. എന്നാല്‍ ഇക്കാലത്ത് ബ്രാഹ്മണിക്കല്‍ ഹെജിമണി എന്നൊന്നില്ലെന്നും ബ്രാഹ്മണ മേധാവിത്വം അവസാനിച്ചിട്ട് എത്രയോ കാലമായെന്നും എന്തിന് കേരളത്തില്‍ അറിയപ്പെടുന്ന ഹിന്ദു പേരുള്ള ഹോട്ടലുകളുടെയെല്ലാം ഉടമകള്‍ മുസ്ലിങ്ങളാണെന്നും ഈയടുത്തിടെ ആരോ ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബ്രാഹ്മണര്‍ എന്ന് വിളിക്കുന്ന ഒരു ന്യൂനപക്ഷം ഐഐടി പോലുള്ള ചില മെറിറ്റ് അവശേഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നു എന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
പാര്‍ട്ടി അധികാരത്തില്‍ എത്തിയതിന്റെ പേരില്‍ മാത്രം തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുന്നതില്‍ കമ്മ്യൂണിസ്റഅറുകാരെപ്പോലെ മിടുക്കര്‍ ഇല്ലെന്നു പോലും ചില പഠനങ്ങള്‍ തെളിയിക്കുന്നു. ഇനി ജോലി കിട്ടാന്‍ അവര്‍ ജാതിയെപ്പോലും ഉപയോഗിക്കുന്നതായി ഈയിടെ ഇടത് സാമ്പത്തിക വിദഗ്ധനായ കുഞ്ഞാമന് പോലും അഭിപ്രായപ്പെട്ടിരുന്നു. അതുപോലെ ബ്രാഹ്മണിക്കല്‍ ആധിപത്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇല്ലാതാക്കിയെന്നും മറ്റു പിന്നാക്ക സമുദായത്തിലെ നിരവധി പേര് കേന്ദ്രമന്ത്രിമാരായും മറ്റ് പ്രധാന സ്ഥാനങ്ങളില്‍ എത്തിയതും മോദിയുടെ കാലത്താണെന്നും കുഞ്ഞാമന് പറയുകയുണ്ടായി. സത്യം ഇതായിരിക്കെയാണ് കൃഷ്ണകുമാറിനെ ഒരു നിഷ്കളങ്കമായ ഒരു പ്രസ്താവനയുടെ പേരില്‍ വലിയൊരു ക്രിമിനലും പിന്നാക്ക ജാതിക്കാരെ വെറുക്കുന്ന വ്യക്തിയായും ഇടത് സൈബര്‍ സഖാക്കള്‍ അവതരിപ്പിക്കുന്നത്. വിധവാപെന്ഷന് മാസങ്ങളോളം മുടങ്ങിയതിന്റെ പേരില്‍ ജീവിക്കാന്‍ വേണ്ടി ഭിക്ഷാനടത്തിനിറങ്ങിയ മറിയക്കുട്ടി എന്ന അനാഥയെ അഞ്ചരയേക്കര്‍ ഭൂമിയുടെ ഉടമയാക്കിയും അമേരിക്കയില്‍ ജോലി ചെയ്യുന്ന സമ്പന്ന യുവതിയുടെ അമ്മയാക്കിയും നുണപ്രചാരണം നടത്തിയത് ഇടത് സഖാക്കളുടെ ദേശാഭിമാനിയാണെന്നത് മറക്കാറായിട്ടില്ല.അതായത് ഇടതിന് എതിര്‍ചേരിയില്‍ നില്ക്കുന്ന ആരെയും ജാതിയോ, ബ്രാഹ്മണിക്കല്‍ അധീശത്വമോ ഹിന്ദു ഫാസിസമോ ചാര്‍ത്തി അവര്‍ പരമാവധി വകവകരുത്താന്‍ ശ്രമിക്കുമെന്ന് മറക്കരുത്. സുരേഷ് ഗോപിയെ ലൈംഗികപീഡകനായി ഒരു വനിതാ ജേണലിസ്റ്റിനെ ഉപയോഗിച്ച് കുടുക്കാന്‍ ശ്രമിച്ചതും മറക്കാറായിട്ടില്ല. വെടക്കാക്കി തനിക്കാക്കുക എന്ന പിണറായി വിജയന് ലൈന്‍. അതിന് അവരുടെ കയ്യില്‍ പാര്‍ട്ടിയുടെ പേരില്‍ പ്രൊഫസര്‍ ഉദ്യോഗമോ ടീച്ചറുദ്യോഗമോ പിഎസ് സി അംഗത്വമോ തട്ടിയെടുത്ത ഒട്ടേറെ ഇടത് പണ്ഡിതര്‍ പണിയെടുക്കാതെ ഭൂതക്കണ്ണാടിയുമായി ഇരിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: