സാക്ഷിമാലിക്ക് കണ്ണീരോടെ ബോക്സിങ്ങിനോട് വിട പറയുകയും ബജ്രംഗ് പൂനിയ തന്റെ പത്മശ്രീ പുരസ്കാരം മോദിയുടെ വസതിയ്ക്ക് മുന്നിലുള്ള റോഡില്‍ ഉപേക്ഷിച്ചതും കണക്കിലെടുത്ത് അനുകൂല പ്രതികരണവുമായി മോദി സര്‍ക്കാര്‍.
റെസ് ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ (ഡബ്ല്യു എഫ് ഐ) തലപ്പത്ത് നേരത്തെ ലൈംഗിക പീഡനം ആരോപിച്ച ബ്രിജ് ഭൂഷന്റെ പ്രതിനിധി സഞ്ജയ് സിങ്ങ് എത്തിയതാണ് സാക്ഷി മാലിക്ക് ബോക്സിങ്ങിനോട് തന്നെ വിടപറഞ്ഞതായി പ്രഖ്യാപിക്കാന്‍ കാരണമായത്. വിങ്ങിപ്പൊട്ടി സാക്ഷി മാലിക്ക് ബോക്സിങ്ങിനോട് വിടപറഞ്ഞത് ഏറെ അമ്പരപ്പുളവാക്കിയിരുന്നു. ഇവരെ അതിരുവിട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രാഹുലും കോണ്‍ഗ്രസും പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധി സാക്ഷിമാലിക്കിനെയും ബജ്രംഗ് പൂനിയയെയും സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സാക്ഷി മാലിക്ക് അമ്പരപ്പിക്കുന്ന തീരുമാനം കൈക്കൊണ്ടതെന്നറിയുന്നു. അതിന് പിന്നാലെ
ബജ്രംഗ് പൂനിയ പ്രതിഷേധത്തിന്റെ ഭാഗമായി തന്റെ പത്മശ്രീ തിരിച്ചുനല്‍കുകയും ചെയ്തു. പ്രധാനമന്ത്രി മോദിയുടെ വസതിയുടെ അരികിലായി റോഡോരത്താണ് അദ്ദേഹം പത്മശ്രീ ഉപേക്ഷിച്ചത്.
വൈകാതെ കേന്ദ്രസര്‍ക്കാര്‍ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുകയായിരുന്നു. സഞ്ജയ് സിങ്ങ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന റെസ് ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയെ (ഡബ്ല്യു എഫ് ഐ) പിരിച്ചുവിട്ടതായി ഞായറാഴ്ചയാണ് കേന്ദ്ര കായികമന്ത്രാലയം പ്രഖ്യാപിച്ചത്. ദേശീയ കായിക നിയമവും റെസ് ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ഭരണഘടനയും ലംഘിച്ചുവെന്ന കുറ്റം ആരോപിച്ചാണ് റെസ് ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയെ (ഡബ്ല്യു എഫ് ഐ) പിരിച്ചുവിടുന്നതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
അതിന് പിന്നാലെ താന്‍ ബോക്സിങ്ങ് രംഗം വിടുന്നതായി വിവാദ ബിജെപി എംപിയും ഡബ്ല്യു എഫ് ഐ മുന്‍ പ്രസിഡന്റുമായി ബ്രിജ് ഭൂഷണ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ഗുസ്തിതാരങ്ങളായ സാക്ഷി മാലിക്കിന്റെയും ബജ്രംഗ് പൂനിയയുടെയും ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരോക്ഷമായി അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: