തിരുവനന്തപുരം: രഞ്ജി ട്രോഫി ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള 16 അംഗ കേരള ടീം പ്രഖ്യാപിച്ചു. താരം സഞ്ജു സാംസണ് നയിക്കും. യുവതാരം രോഹന് കുന്നുമ്മലാണ് വൈസ് ക്യാപ്റ്റന്‍. ജനുവരി അഞ്ച് മുതലാണ് മത്സരങ്ങള്‍.
എം വെങ്കട് രമണയാണ് ടീമിന്റെ മുഖ്യപരിശീലകന്‍. ആദ്യ മത്സരത്തില്‍ കേരളത്തിന്റെ എതിരാളികള്‍ ഉത്തര്‍പ്രദേശാണ്. രണ്ടാം മത്സരത്തില്‍ കേരളം അസമിനെ നേരിടും.
ടീം: സഞ്ജു വി സാംസണ് (ക്യാപ്റ്റന്‍), രോഹന് എസ്. കുന്നുമ്മല്‍ , കൃഷ്ണ പ്രസാദ്, ആനന്ദ് കൃഷ്ണന്, രോഹന് പ്രേം, സച്ചിന് ബേബി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്, ശ്രേയസ് ഗോപാല്‍, വൈശാഖ് ചന്ദ്രന്, ജലജ് സക്സേന,നിധീഷ് എം.ഡി, ബേസില്‍ തമ്പി, വിശ്വേശ്വര്‍ എ. സുരേഷ്, ബേസില്‍ എന്‍.പി, വിഷ്ണു രാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: