തൃശൂര്‍: പാറമേക്കാവും തിരുവമ്പാടിയും ഇല്ലെങ്കിലും വേണമെങ്കില്‍ തൃശൂര്‍ പൂരം നടത്തുമെന്ന സിപിഎം കാരനായ കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.കെ. സുദര്‍ശന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. കരുവന്നൂരിലെ ഇഡി ഇടപെടലും സുരേഷ് ഗോപിയുടെ പദയാത്രയും ചില റെയ്ഡുകളും സിപിഎമ്മിന്റെ സമനില തെറ്റിച്ചിരിക്കുകയാണ്. അതോടെ എങ്ങിനെയെല്ലാം ഹിന്ദുവിശ്വാസികളെ വേദനിപ്പിക്കാം എന്ന് നോക്കിയിരിക്കുകയാണ് സിപിഎം.
തൃശൂര്‍ പൂരത്തിന്റെ ജീവാംശവും ആത്മാംശവുമായ പാറമേക്കാവും തിരുവമ്പാടിയും ഇല്ലാത്ത തൃശൂര്‍ പൂരത്തെക്കുറിച്ച് തൃശൂര്‍ക്കാര്‍ക്ക് ദുസ്വപ്നങ്ങളില്‍ പോലും ചിന്തിക്കാനാവില്ല. തൃശൂര്‍ പൂരത്തിന് സുഖകരമായ ഒരു മത്സരലഹരിയുടെ ആവേശം നല്‍കുന്നതും ഈ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ കിടമത്സരമാണ്. മേളത്തിലും എഴുന്നെള്ളിപ്പിലും ആനകളുടെ എണ്ണത്തിലും കുടമാറ്റത്തും വെടിക്കെട്ടിലും ഉള്ള പാറമേക്കാവ്-തിരുവമ്പാടി വിഭാഗത്തിന്റെ ഏറ്റുമുട്ടലാണ് തൃശൂര്‍ പൂരത്തിന്റെ ലഹരി തന്നെ. അതാണ് പകമൂത്ത സിപിഎം കാരനായ കൊച്ചിന് ദേവസ്വം പ്രസിഡന്റ് ചോദിക്കുന്നത്.
പൂരം എക്സിബിഷനില്‍ നിന്നുള്ള വരുമാനംകൊണ്ടാണ് തൃശൂര്‍ പൂരത്തിന്റെ ചെലവിനുള്ള പ്രധാന ഫണ്ട് കണ്ടെത്തുന്നത്. എന്നാല്‍ ഇക്കുറി പതിവെല്ലാംതെറ്റിച്ച് പൂരം എക്സിബിഷന് 39 ലക്ഷം തറവാടക ഉണ്ടായിരുന്നത് ഇപ്പോള്‍ ആറ് മടങ്ങ് അധികമായി രണ്ടേക്കാല്‍ കോടി രൂപ ചോദിച്ചിരിക്കുകയാണ് കൊച്ചിന് ദേവസ്വം ബോര്‍ഡ്. ഇതോടെയാണ് ഇക്കുറി തൃശൂര്‍ പൂരം നടത്തുന്നതില്‍ നിന്നും പിന്‍വാങ്ങുന്നതിനെക്കുറിച്ച് തിരുവമ്പാടിയും പാറമേക്കാവും സംയുക്തയോഗം ചേര്‍ന്ന് ചിന്തിച്ചുതുടങ്ങിയത്. ഇതിനെ വെല്ലുവിളിച്ചാണ് തിരുവമ്പാടിയും പാറമേക്കാവും ഇല്ലെങ്കിലും വേണ്ടിവന്നാല്‍ തൃശൂര്‍ പൂരം നടത്തുമെന്ന സുദര്‍ശനന്റെ വെല്ലുവിളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: