ചുണ്ടയില്‍ ക്രിയേഷന്‍സ് ഈ വര്‍ഷം അവതരിപ്പിക്കുന്ന ‘വെളിച്ചംതേടി’ എന്ന നാടകത്തിന്റെ പൂജ കേരള സംഗീത നാടക അക്കാദമി ചെയര്മാന് മട്ടന്നൂര്‍ ശങ്കരന് കുട്ടി മാരാര്‍ കലാമണ്ഡലം ചന്ദ്രന് നാടകത്തിന്റ ആദ്യ പ്രതി നല്കി നിര്‍വ്വഹിച്ചു.
ഷൊര്‍ണൂര്‍ രവി നാടക രചനയും ഗാനങ്ങളും ഒരുക്കുന്ന ഈ നാടകത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് വിജേഷ് തത്വമസിയും ഷാജിഷ പേരിങ്ങോടുമാണ്. നിര്‍മാണം ഡോക്ടര്‍ ലയണ്‍ വി. വിജയകുമാര്‍, ബി. വിജയകുമാര്‍. സംവിധാനം വിജയന് ചത്താനൂരാണ്.
വിനിഷ് ചുണ്ടയില്‍, ദാസന് ചുണ്ടയില്‍, പ്രദീപ്, സന്തോഷ് കുമാര്‍, കെ. സന്തോഷ്, ഉണ്ണി പുക്കാരത്ത്, വരധ വിനു, ലത പ്രദീപ്, ജിത സന്തോഷ് തുടങ്ങിയവര്‍ക്കൊപ്പം ഷൊര്‍ണൂര്‍ രവിയും വേഷമിടുന്നു. ഒരു കുലീന കുടുംബനാഥന്റെ മാനസിക സംഘര്‍ഷമാണ് നാടകത്തിന്റെ ഇതിവൃത്തം.
എല്ലാം ഉണ്ടായിട്ടും വലിയ ബംഗ്ലാവില്‍ കാവല്‍ നായയെപ്പോലെ കഴിയേണ്ടി വരിക. സ്വന്തം മക്കള്‍ സ്വത്തിന്റെ പേരില്‍ പോരാടിച്ച് രണ്ട് ചേരിയില്‍ നില്ക്കുമ്പോള് മതമൈത്രി സന്ദേശം പകരാന്‍ ഡിഎസ്പി കോയയും ക്രൈസ്തവ പുരോഹിതനും കൈകോര്‍ക്കുന്നു. തന്റെ ഭാര്യ തെറ്റുകാരിയാണെന്ന് അറിഞ്ഞുകൊണ്ട് അവള്‍ക്ക് മാപ്പുകൊടുത്ത് അവളെ ചേര്‍ത്തുനിര്‍ത്തി വെളിച്ചം തേടിയുള്ള യാത്രയില്‍ പുതിയ പ്രകാശം പരത്തുന്നു. ജനുവരി 26 ന് ആദ്യ അവതരണം ചുണ്ടയില്‍ ക്രിയേഷന്‍സിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ നടത്താനാണ് തീരുമാനം.
ഈ നാടകത്തില്‍ അരങ്ങിലും അണിയറയിലും കൂടുതലുള്ളത് കുടുംബക്കാര് മാത്രമാണ്. മൂന്ന് വയസ്സുള്ള വിനായകന് മുതല്‍ 88 വയസ്സായ അമ്മിണി അമ്മ വരെ നാടകത്തില്‍ അഭിനയിക്കുന്നു.
വളരെ ചെറിയ സംഖ്യയ്ക്കാണ് ഇവര്‍ നാടകം കളിക്കുന്നത്. നാടകം ഈ കുടുംബക്കാര്‍ക്ക് ഒരു ലഹരിയാണ്. നാടകത്തില്‍നിന്ന് കിട്ടുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ഇതില്‍ സഹകരിക്കുന്നവര്‍ ആരുംതന്നെ പ്രതിഫലം പറ്റുന്നില്ല. കുടുംബാംഗവും മജീഷ്യനും നാടക പ്രവത്തകനുമായ ഷൊര്‍ണൂര്‍ രവി ആണ് 2015 ല്‍ ചുണ്ടയില്‍ ക്രിയേഷന്‍സിനു രൂപംനല്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: