മുസാഫര്‍പൂര്‍(ബിഹാര്‍): ഭഗവാന്‍ രാമന് സമ്മാനമായി അമ്പും വില്ലും കിരീടവുമായി ബിഹാറിലെ നിഷാദ സംഘടനയായ നീല്‍ സേന അയോധ്യയിലേക്ക് പോകും. മിഥിലയിലെ ഗരിബ്‌നാഥ് ക്ഷേത്രത്തില്‍ നിന്ന് നഗ്നപാദരായി കാല്‍നടയായാണ് അയോധ്യയിലേക്ക് 501 അംഗ നീല്‍ സേന യാത്ര പുറപ്പെടുന്നതെന്ന് സംഘടനയുടെ പ്രസിഡന്റ് രാജേഷ് രാം രാമയ്യ പറഞ്ഞു.
രാമന് സ്വര്‍ണ കിരീടം, വെള്ളിയില്‍ തീര്‍ത്ത വില്ല്, എന്നിവയും സമ്മാനമായി നല്കും. അമ്പ്, അംഗവസ്ത്രം, പാദുകം, സീതാദേവിക്ക് പതിനാറിന ചായക്കൂട്ടുകള്‍, രാമായണപ്രസിദ്ധമായ പുണ്യകേന്ദ്രങ്ങളില്‍ നിന്ന് സമാഹരിച്ച മണ്ണ് എന്നിവ യാത്രയില്‍ ഒപ്പം കൊണ്ടുപോകും. ബിഹാറിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് യാത്രയില്‍ പങ്കെടുക്കുക.
യാത്രയ്‌ക്ക് മുന്നോടിയായി ജനുവരി 26ന് ബക്‌സറില്‍ നിന്ന് ഗരീബ് നാഥിലേക്ക് രഥയാത്ര നടത്തും. 29 ന് പട്‌ന, ഹാജിപൂര്‍, സമസ്തിപൂര്‍, ജനക്പൂര്‍, സിതാമര്‍ഹി, പുരൗണ ധാം വഴി ഗരീബ്‌നാഥ് ക്ഷേത്രത്തില്‍ രഥയാത്ര സമാപിക്കും എത്തിച്ചേരും. നീല്‍സേന അദ്ധ്യക്ഷന്‍ രാജേഷ് രാം രാമയ്യ ആണ് രഥയാത്ര നയിക്കുക. 29ന് ഗരിബ്‌നാഥില്‍ വിശ്രമിച്ചതിന് ശേഷം അടുത്ത ദിവസം, 30 ന് അയോധ്യയിലേക്കുള്ള കാല്‍നടയാത്ര ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: