ഡിസംബര്‍!
നിന്നെപ്പോലെ
നക്ഷത്രങ്ങളെ
വാനോളം സ്നേഹിക്കുന്ന
വേറെയാരാണുള്ളത്?
നിലാവിലേക്ക്
മഞ്ഞ്
പെയ്തിറങ്ങുമ്പോഴേക്കും
നിന്റെ കൈകളവയെപുല്കാന്
മാനത്തോളം
ഉയര്ന്നിട്ടുണ്ടാവുമല്ലോ?
കണ്ണുചിമ്മാതിരിക്കുന്ന
കാവല്മാടങ്ങളില്
സ്നേഹം പിറവിയെടുക്കുന്നതുവരെ
നീ അവയെ
മുകിലോരങ്ങളില്
ചേര്‍ത്തുപിടിക്കുക!
അതിരുകല്ലുകള്ക്കും
മെഴുകുതിരി കാലുകള്‍ക്കും
വേണ്ടിയുള്ള
വംശവെറികള്ക്കിടയില്പ്പെട്ട്
ഇരുളുവ്യാപിച്ച അള്‍ത്താരകളിലേക്ക്
അവയെ വാരിവിതറുക!
ഷെല്ലുകള്‍ക്കും
കുഴിബോംബുകള്ക്കുമിടക്ക്
ഗന്ധകംപുരണ്ട ചീളുകള്തറച്ച്
കാഴ്ചപോയ കുഞ്ഞുങ്ങളുടെ
കണ്ണുകളില്‍
അവ പ്രകാശമായി
പുനര്ജ്ജനിക്കട്ടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: