ന്യൂദല്‍ഹി: മാതാ അമൃതാനന്ദമയീ ദേവിയ്ക്കും ബുദ്ധസന്യാസി ബദന്ത് രാഹുല്‍ ബോധി മഹാ തെരോയ്ക്കും 2024 ജനവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണം ലഭിച്ചു.
മാതാ അമൃതാനന്ദമയീ ദേവി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. ബുദ്ധമതത്തെ പ്രതിനിധീകരിച്ച് താന്‍ ജനവരി 22ന് അയോധ്യയില്‍ പോകുമെന്ന് ബദന്ത് രാഹുല്‍ ബോധി മഹാ തെരോ പറഞ്ഞു. ഓരോരുത്തര്‍ക്കും അവരവരുടെ മതം പിന്തുടരാന് ഭരണഘടന സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന്നും ബദന്ത് രാഹുല്‍ ബോധി മഹാ തെരോ പറഞ്ഞു. ഇന്ത്യയിലെ നാല് ശങ്കരമഠങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍, കാശി, വൈഷ്ണോദേവി ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ എന്നിവരും പങ്കെടുക്കും. ദലൈലാമയ്ക്കും ക്ഷണമുണ്ട്.
ജനവരി 23 മുതല്‍ ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും. പ്രതിഷ്ഠാച്ചടങ്ങിന്റെ ഒരുക്കങ്ങള്‍ ജനവരി 15ന് പൂര്‍ത്തിയാകും. ജനവരി 16 മുതല്‍ 22 വരെയാണ് പ്രാണപ്രതിഷ്ഠാച്ചടങ്ങ്. ജനവരി 22ന് പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തിലാണ് രാമവിഗ്രഹം പ്രതിഷ്ഠിക്കുക.
വാരണസിയിലെ വേദ പണ്ഡിതന് ലക്ഷ്മീകാന്ത് ദീക്ഷിത് ആണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: