ന്യൂഡല്‍ഹി: യുഎഇയില്‍ നിന്ന് നിക്കാരാഗ്വയിലേക്ക് 303 ഇന്ത്യാക്കാരുമായി പറന്ന വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവച്ചു. മനുഷ്യക്കടത്തെന്ന് സംശയിക്കുന്നുവെന്ന് പറഞ്ഞാണ് ഇത്.
റുമാനിയന്‍ കമ്പനി ലെജന്‍ഡ് എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് തടഞ്ഞത്. വിമാനയാത്രക്കാരെ ചോദ്യം ചെയ്യുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
സ്‌മോള്‍ വാട്രി വിമാനത്താവളത്തിലാണ് വിമാനം തടഞ്ഞിട്ടത്.വിമാനത്തില്‍ ഇന്ത്യാക്കാരുണ്ടെന്ന് വ്യക്തമായതോടെ ഫ്രാന്‍സ് അധികൃതര്‍ ഇക്കാര്യം ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തെ അറിയിച്ചു.ഇന്ത്യന്‍ നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക