തിരുവനന്തപുരം: സര്‍ക്കാരിനെതിരായ പ്രതിഷേധ സമരം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും കേസെടുത്തു. ഡിജിപിയുടെ വസതിയിലേക്ക് നടത്തിയ മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തവര്‍ക്കെതിരെയാണ് കേസെടുത്തത്.
കണ്ടാല്‍ അറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് കേസ്. മ്യൂസിയം പൊലീസാണ് കേസെടുത്തത്.
വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ പ്രതിയെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു മഹിളാ മോര്‍ച്ച ഡിജിപിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഡിജിപിയുടെ വസതി വളപ്പില്‍ കടന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.
ഡിജിപിയുടെ വസതിയിലേക്ക് അതിക്രമിച്ചു കടന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: