കോഴിക്കോട് : മഹാഭാരതത്തെ ഇകഴ്‌ത്തിക്കൊണ്ട് തന്റെ ഹിന്ദു വിരുദ്ധത പുറത്തെടുത്ത് സുനില്‍ പി ഇളയിടം വീണ്ടും. സുനിശ്ചിതമായ ഒരു ഗ്രന്ഥമായി മഹാഭാരതത്തെ കാണാനാകില്ലെന്നതാണ് സുനില്‍ പി ഇളയിടത്തിന്റെ നിരീക്ഷണം. പല സ്ഥലത്ത് നിന്നും മഹാഭാരതത്തിൽ തിരുത്തലുകൾ വന്നിട്ടുണ്ടെന്നതാണ് സുനിശ്ചിതമല്ലാത്ത ഗ്രന്ഥത്തിന് ഉദാഹരിച്ചുകൊണ്ട് സുനില്‍ പി. ഇളയിടം വാദിക്കുന്നത്. അത് കൊണ്ട് അസ്തിത്വത്തിന്റെ കാര്യത്തില്‍ അത്ര വ്യക്തതയില്ലാത്ത ഇതിഹാസഗ്രന്ഥമാണ് മഹാഭാരതമെന്നും അദ്ദേ ം വാദിച്ചു.
തീവ്രവാദ ബന്ധങ്ങളുടെ പേരിൽ രാജ്യം നിരോധിച്ച പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ അനുകൂലിച്ചതിലൂടെ സുനില്‍ പി.ഇളയിടത്തിന് നേരെ പലരും വിമര്‍ശനം നടത്തിയിരുന്നു. ന്യൂനപക്ഷ മതഗ്രന്ഥങ്ങളെക്കുറിച്ച് തീര്‍ത്തും മൗനം പാലിക്കുന്ന സുനില്‍പി.ഇളയിടം തുടര്‍ച്ചായി ഹിന്ദു ഇതാഹാസ ഗ്രന്ഥങ്ങളാണ് നിരന്തരം പരിഹാസവിധേയമാക്കുന്നത്. ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തിൽ ഇസ്ലാമിക മൗലികവാദത്തെ നമ്മൾ എതിർക്കേണ്ടതില്ലെന്ന് പരസ്യപ്രഖ്യാപനം നടത്തിയിട്ടുമുണ്ട് സുനില്‍ പി. ഇളയിടം.
1997ൽ സുനിൽ പി ഇളയിടത്തിന്.കാലടി സർവകലാശാലയിൽ അധ്യാപകനായി നിയമനം കിട്ടിയത് തന്നെ അർഹതയില്ലാതെയാണെന്ന് ഈയിടെ വിവരാവകാശ രേഖകൾ പ്രകാരം പുറത്ത് വന്നിരുന്നു. ഗവേഷണ യോഗ്യതയുള്ള പലരെയും തഴഞ്ഞ് അക്കാദമിക യോഗ്യത പോലും ഇല്ലാതെ ദേശാഭിമാനിയിൽ സബ് എഡിറ്റർ ആയി ജോലി ചെയ്തുകൊണ്ടിരുന്ന സുനിൽ പി ഇളയിടം സംസ്‌കൃത സർവ്വകലാശാലയിൽ പ്രവേശിച്ച വ്യക്തിയാണെന്നതിന്റെ കരിനിഴല്‍ ഉള്ള അധ്യാപകന്‍ കൂടിയാണ് സുനില്‍ പി. ഇളയിടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: