ആലപ്പുഴ: സ്ത്രീശക്തിയെ ആരാധിക്കുന്ന പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ നാരീപൂജ ചടങ്ങ് ഭക്തിസാന്ദ്രമായി. പുലര്‍ച്ചെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം നാരീപൂജ ചടങ്ങ് ക്ഷേത്ര ശ്രീകോവിലിന് മുന്നില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ നടന്നു.
നൂറാം വയസ്സില്‍ കന്നിമാളികപ്പുറമായി മല ചവിട്ടിയ പാറുക്കുട്ടിയമ്മയുടെപാദം ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി പൂജിച്ചാണ് നാരീപൂജ ഉദ്ഘാടനം ചെയ്തത്. മുഖ്യകാര്യദര്‍ശി ഉണ്ണികൃഷ്ണന് നമ്പൂതിരി, തന്ത്രി ഒളശ്ശമംഗലത്ത് ഇല്ലത്ത് ഗോവിന്ദന് നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ചടങ്ങിന് കാര്‍മ്മികത്വം വഹിച്ചു.
തുടര്‍ന്ന് മറ്റു സ്ത്രീകളുടെയും പാദപൂജ നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിന് സ്ത്രീകളാണ് ചടങ്ങില്‍ പങ്കെടുത്തത്. നാരീപൂജ ചടങ്ങിന് മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനത്തില്‍ കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി അധ്യക്ഷനായി. മീഡിയ കണ്‍വീനര്‍ അജിത്ത് പിഷാരത്ത്, ഉത്സവ കമ്മിറ്റി പ്രസിഡന്റ് രാജീവ് എം.പി., സെക്രട്ടറി പി.കെ. സ്വാമിനാഥന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: