Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സക്വിബ് നാചന്‍ സൂത്രശാലിയായ കുറുക്കന്‍; ഒടുവില്‍ എന്‍ഐഎയുടെ സാങ്കേതിക വിദ്യാമികവില്‍ കള്ളി വെളിച്ചത്തായി

മഹാരാഷ്‌ട്രയിലെ താനെ കേന്ദ്രമായി പ്രവര്‍ത്തിച്ചുവന്ന ഐഎസ്ഐഎസ് രഹസ്യ കേന്ദ്രത്തലവന്‍ സക്വിബ് നാചന്‍ സൂത്രശാലിയായ കുറുക്കനായിരുന്നു. എന്‍ഐഎയുടെ തുടര്‍ച്ചയായ ചോദ്യം ചെയ്യലുകളില്‍ ഇയാള്‍ നിരപരാധിയായി നടിച്ച് കള്ളമൊഴികള്‍ നല്‍കി രക്ഷപ്പെട്ടുവരികയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2023, 07:20 pm IST
in India

മുംബൈ: മഹാരാഷ്‌ട്രയിലെ താനെ കേന്ദ്രമായി പ്രവര്‍ത്തിച്ചുവന്ന ഐഎസ്ഐഎസ് രഹസ്യ കേന്ദ്രത്തലവന്‍ സക്വിബ് നാചന്‍ സൂത്രശാലിയായ കുറുക്കനായിരുന്നു. എന്‍ഐഎയുടെ തുടര്‍ച്ചയായ ചോദ്യം ചെയ്യലുകളില്‍ ഇയാള്‍ നിരപരാധിയായി നടിച്ച് കള്ളമൊഴികള്‍ നല്‍കി രക്ഷപ്പെട്ടുവരികയായിരുന്നു.

തനിക്ക് തീവ്രവാദപ്രവര്‍ത്തനമായോ അത്തരം സംഘങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്ന് സക്വിബ് നാചന്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ സക്വിബ് നാചെന് വിദേശരാജ്യത്തിരുന്ന് പ്രവര്‍ത്തിക്കുന്ന ഒരു ഐഎസ് ഐഎസ് നേതാവിനെക്കുറിച്ച് അറിയാമെന്ന കാര്യം എന്‍ഐഎയ്‌ക്ക് ഉറപ്പുണ്ടായിരുന്നു. ഈ വിദേശിയായ ഐഎസ്ഐഎസ് നേതാവ് ഇന്ത്യയില്‍ സക്വിബ് നാചനുമായും മുഹമ്മദ് ഇമ്രാന്‍ ഖാന്‍ എന്ന മറ്റൊരു തീവ്രവാദി നേതാവുമായും ബന്ധം പുലര്‍ത്തിയിരുന്നു. മഹാരാഷ്‌ട്രയിലെ അല്‍ സുഫ എന്ന രഹസ്യതീവ്രവാദസംഘത്തലവനാണ് മുഹമ്മദ് ഇമ്രാന്‍ ഖാന്‍. സക്വിബ് നാചനുമായും മുഹമ്മദ് ഇമ്രാന്‍ഖാനുമായും ബന്ധപ്പെടുന്ന ഈ ഐഎസ്ഐഎസ് ഭീകരനേതാവിന്റെ പേര് അബു സുലെമാന്‍, അബു സുല്‍താന്‍ മുഹമ്മദ് ഭായി എന്നീ പേരുകളിലാണ് ഇയാള്‍ അറിയപ്പെടുന്നത്. സക്വിബ് നാചന്‍ ഇയാളെ തന്റെ ജയില്‍വാസക്കാലത്തോ, 2017ല്‍ നാചന്‍ ജയില്‍മോചിതനായ നാളുകളിലോ ആയിരിക്കാം കണ്ടുമുട്ടിയിട്ടുണ്ടായിരിക്കുക എന്നും എന്‍ഐഎ കരുതുന്നു.

ഈ ഐഎസ്ഐഎസ് നേതാവ് ഈയിടെ മുംബൈയിലേക്ക് സിറിയയില്‍ നിന്നും സക്വിബ് നാചനെ കാണാന്‍ ഒരു പ്രതിനിധിയെ അയച്ചിരുന്നു. ഇന്ത്യയില്‍ നടത്താനുദ്ദേശിക്കുന്ന സ്ഫോടനപരമ്പരകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഈ പ്രതിനിധി സക്വിബ് നാചനെ കണ്ടതെന്നും എന്‍ഐഎ കരുതുന്നു.

എന്നാല്‍ എന്‍ഐഎയുടെ ചോദ്യം ചെയ്യലുകളില്‍ ഈ ആരോപണങ്ങളെല്ലാം സക്വിബ് നാചന്‍ നിഷേധിച്ചു. ചോദ്യം ചെയ്യലില്‍ തനിക്ക് ഒരു ബാങ്ക് അക്കൗണ്ടോ സ്വന്തമായി ഒരു മൊബൈല്‍ ഫോണോ പോലുമില്ലെന്നും സക്വിബ് നാചന്‍ പറഞ്ഞിരുന്നു. താന്‍ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്‍റായി തൊഴിലെടുക്കുകയാണെന്നും മാസം ചിലപ്പോള്‍ രണ്ടോ മൂന്നോ ലക്ഷങ്ങള്‍ കിട്ടുമെന്നും തന്റെ കുടുംബത്തിന് അത്യാവശ്യമായ പണമൊഴിച്ച് ബാക്കിയെല്ലാം ആളുകളെ സഹായിക്കാനും സമുദായത്തിന്റെ ഉന്നമനത്തിനുമാണ് ചെലവഴിക്കുകയെന്നും സക്വിബ് നാചെന്‍ എന്‍ഐഎ ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. തന്റെ രണ്ടാതത്തെ മകനും ഇതേ പാതയിലാണെന്നും അവന്‍ സമ്പാദിക്കുന്നതില്‍ അധികപങ്കും പാവപ്പെട്ടവരെ സഹായിക്കാന്‍ ഉപയോഗിക്കുമെന്നും സക്വിബ് നാചന്‍ വിശദീകരിച്ചിരുന്നു.

പിന്നീട് എന്‍ഐഎയുടെ വിശദമായ രഹസ്യാന്വേഷണത്തില്‍ മനസ്സിലായത് സക്വിബ് നാചന്‍ തര്‍ക്കഭൂമികളുടെ കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്ന ഒരു സംഘത്തിന്റെ തലവനാണെന്നാണ്. താനെയിലെ പദ്ഗ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്നും അറിഞ്ഞു. ഭൂമാഫിയയുടെ ഭാഗമായ സക്വിബ് നാചന്‍ ഭൂമിസംബന്ധമായ ഇടപാടുകളുടെ കാര്യത്തില്‍ പലരെയും ഭീഷണിപ്പെടുത്തിയിരുന്നതായി അറിഞ്ഞു. പക്ഷെ തര്‍ക്കഭൂമികളുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പായിക്കഴിഞ്ഞാല്‍ കിട്ടുന്ന വന്‍തുകകള്‍ സക്വിബ് നാചന്‍ നേരിട്ട് കൈപ്പറ്റാറില്ല. പകരം അത് അദ്ദേഹത്തിന്റെ അടുത്ത ആളുകളായ ഏതാനും ആളുകളുടെ അക്കൗണ്ടിലേക്കാണ് ആദ്യം പോവുക. അന്വേഷണസംഘത്തെ കളിപ്പിക്കാനായിരുന്നു ഇത്തരമൊരു സംവിധാനം നിലനിര്‍ത്തിയിരുന്നത്.

സക്വിബ് നാചന്റെ പരസ്പരവിരുദ്ധമായ മറുപടികളും വഴിതെറ്റിക്കുന്ന മൊഴികളും നിരാശപ്പെടുത്തിയപ്പോള്‍ എന്‍ഐഎ എന്തെങ്കിലും തെളിവ് കിട്ടാന്‍ ആഗ്രഹിച്ചു. അതിനായി അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ പരിശോധനയ്‌ക്കയച്ചു. ഫോറന്‍സിക് സയന്‍സ് ലാബാണ് ഈ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചത്. ഈ ഫോറന്‍സിക് ലാബ് ടെസ്റ്റാണ് സക്വിബ് നാചന്റെ മുഴുവന്‍ നുണകളും പൊളിച്ചത്. ഇയാള്‍ വിദേശത്തുള്ള ഐഎസ്ഐഎസ് നേതാവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി.

അതിലാണ് സക്വിബ് നാചന് നിരവധി ഇ-മെയിലുകള്‍ ഉണ്ടായിരുന്ന കാര്യം മനസ്സിലായത്. ഇത് ചെറുപ്പക്കാരെ ഐഎസ്ഐഎസിലേക്ക് ആകര്‍ഷിക്കാന്‍ ഉപയോഗിക്കുന്ന വീഡിയോകള്‍ വിദേശത്ത് നിന്നും സ്വീകരിക്കാനായിരുന്നു. ഈ ഇ-മെയിലുകള്‍ ഒരു തവണ ഉപയോഗിച്ച് കഴിഞ്ഞാല്‍ വീണ്ടും അയാള്‍ ഉപയോഗിക്കാറില്ലെന്നും എന്‍ഐഎ കണ്ടെത്തി. അതുകൊണ്ട് തന്നെ ഇമെയിലുകളില്‍ നിന്നും ഡേറ്റകള്‍ കണ്ടെത്തുക പ്രയാസമായിരുന്നു. വിദേശത്തേക്ക് വിളിക്കാന്‍ സക്വിബ് നാചന്‍ ഫോണില്‍ വിപിഎന്‍ ഉപയോഗിച്ചിരുന്നു.

ഇപ്പോള്‍ എന്‍ഐഎ ഈ വിദേശ ഐഎസ്ഐഎസ് തലവനെ പിടികൂടാനുള്ള ശ്രമത്തിലാണ്. ഇയാള്‍ക്ക് മുഹമ്മദ് ഇമ്രാന്‍ ഖാന്‍ എന്ന മഹാരാഷ്‌ട്രയിലെ അല്‍ സുഫ എന്ന തീവ്രവാദസംഘടനയുടെ നേതാവ് വിദേശ ഐഎസ് ഐഎസ് ഏജന്‍റുമായി താന്‍ നടത്തുന്ന സ്ഫോടന പരീക്ഷണങ്ങളെക്കുറിച്ച് അപ്പപ്പോള്‍ വിവരം പങ്കുവെച്ചിരുന്നു. ഈ വിദേശ ഐഎസ് ഐഎസ് ഏജന്‍റിന്റെ പേര് മുഹമ്മദ് ബായി എന്നാണെന്ന് മുഹമ്മദ് ഇമ്രാന്‍ ഖാന്‍ പറയുന്നു. അതേ സമയം ഇയാളുടെ പേര് മുഹമ്മദ് സുലൈമാന്‍ എന്നോ മുഹമ്മദ് സല്‍മാന്‍ എന്നോ ആണെന്ന് സക്വിബ് നാചന്‍ ഈയിടെ മാത്രം എന്‍ഐഎയോട് വെളിപ്പെടുത്തി. ഈ നേതാവ് ഒരു പക്ഷെ സിമിയുമായി ബന്ധമുള്ള ഇന്ത്യക്കാരനായ നേതാവ് തന്നെയായിരിക്കാമെന്നും ഇന്ത്യയിലെ വിവിധ രഹസ്യ ഐഎസ് ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിക്കുന്ന വ്യക്തിയായിരിക്കാമെന്നും പറയുന്നു.

നാചന്റെ കയ്യില്‍ നിന്നും 7,16,800 രൂപ കണ്ടെടുത്തതാണ് എന്‍ഐഎയ്‌ക്ക് ശക്തമായ തെളിവായി മാറിയത്. ഈ ഫണ്ട് എവിടെയെല്ലാമാണ് ഉപയോഗപ്പെടുത്തുന്നതെന്നും എന്‍ഐഎ അന്വേഷിച്ചുവരുന്നു.

 

 

 

Tags: Al SufaLand mafiaterrorismNIASaquib Nachansaqib nachanISIS Module leaderThaneMuhammed Imran Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ എത്തിച്ചു, ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെ വംശീയ വിഭാഗങ്ങളെ കണ്ടു…7 വിദേശികൾ എൻഐഎ പിടിയില്‍

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

India

ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം ‘പ്രഹാര്‍’ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

Kerala

പോപ്പുലർഫ്രണ്ട് ഭീകരവാദ കേസ്; പ്രതി കരമന അഷ്റഫ് മൗലവിയുടെ ജാമ്യാപേക്ഷ തള്ളി എൻഐഎ കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.