ഇസ്ലാമാബാദ്: ഭാരതത്തിന്റെ സാമ്പത്തിക പുരോഗതിയെ വീണ്ടും പ്രശംസിച്ച് പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാകിസ്ഥാന് ഭൂമിയില്‍ നിന്ന് ഉയരാനാകാത്ത സമയത്താണ് ഭാരതം ചന്ദ്രനില്‍ എത്തിയതെന്ന് ഒരു പൊതുയോഗത്തില്‍ ഷെരീഫ് പറഞ്ഞു. നമ്മുടെ തകര്‍ച്ചയ്ക്ക് ഞങ്ങള്‍ ഉത്തരവാദികളാണ്, അല്ലെങ്കില്‍ ഈ രാജ്യം മറ്റൊരു തലത്തിലേക്ക് എത്തുമായിരുന്നു.
നമ്മുടെ അയല്‍വാസികള്‍ ചന്ദ്രനിലെത്തി, പക്ഷേ നമ്മള് ഇതുവരെ ഭൂമിയില്‍ നിന്ന് ഉയര്‍ന്നിട്ടില്ല. പാകിസ്ഥാന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് ഭാരതമോ അമേരിക്കയോ ഉത്തരവാദികളല്ല. നമ്മള് തന്നെയാണ് സ്വന്തം കാലിലേക്ക് വെടിവച്ചത്. 2018ലെ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുകൊണ്ട് സൈന്യം തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിച്ചു.
അത് ജനങ്ങളെ കഷ്ടപ്പാടിലേക്കും സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയിലേക്കും നയിച്ചു. ചന്ദ്രയാന്‍ -3 ദൗത്യം വിജയകരമായപ്പോഴും സമാനമായ പ്രസ്താവന ഷരിഫ് നടത്തിയിരുന്നു. ഭാരതം ചന്ദ്രനില്‍ എത്തി, ജി 20 മീറ്റിങ്ങുകള്‍ നടത്തുന്നു. എന്നാല്‍ പാകിസ്ഥാന് പ്രധാനമന്ത്രി രാജ്യങ്ങള്‍തോറും ഭിക്ഷ യാചിക്കുകയാണെന്നായിരുന്നു അന്ന് നടത്തിയ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: