തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് ഹൗസില്‍ എസ്എഫ്ഐ അക്രമം. സെനറ്റ് യോഗത്തിനെത്തിയ പദ്മശ്രീ ബാലന് പൂതേരിയടക്കം എട്ടംഗങ്ങളെ എസ്എഫ്ഐക്കാര്‍ ഹാളിലേക്ക് കടത്തിയില്ല. രാവിലെ 10നുള്ള യോഗത്തിന് നേരത്തേയെത്തിയ ബാലന് പൂതേരി, എ.കെ. അനുരാജ്, എ.വി. ഹരീഷ്, അഫ്സല് സഹീര്‍, എ.ആര്. പ്രവീണ്‍ കുമാര്‍, സി. മനോജ്, പി.എം. അശ്വിന്‍രാജ്, സ്നേഹ സി. നായര്‍ എന്നിവരെയാണ് എസ്എഫ്ഐക്കാര്‍ തടഞ്ഞുവച്ചത്.
ഭിന്നശേഷിക്കാരനായ ബാലന് പൂതേരിയെ അസഭ്യവര്‍ഷത്തോടെയാണ് എസ്എഫ്ഐക്കാര്‍ നേരിട്ടത്. നൂറോളം പോലീസുകാരുണ്ടായിട്ടും കൈയും കെട്ടി നോക്കി നില്‍ക്കുകയായിരുന്നു. ഇടപെടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസ് പരിഗണിച്ചില്ല.
കോണ്‍ഗ്രസ്, മുസ്ലിം ലീഗ് അംഗങ്ങളെ കടത്തി വിട്ട എസ്എഫ്ഐക്കാര്‍ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തവര്‍ക്കെതിരേ കൈയേറ്റത്തിന് മുതിരുകയായിരുന്നു. പത്തിന് ആരംഭിച്ച യോഗം പതിനഞ്ച് മിനിറ്റില്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പോലീസ് സമരക്കാരെ കസ്റ്റഡിയിലെടുക്കാന്‍ തുടങ്ങിയത്. യോഗം അവസാനിച്ച് സെനറ്റ് അംഗങ്ങള്‍ പുറത്തിറങ്ങുമ്പോഴും പ്രതിഷേധക്കാരെ മാറ്റാന്‍ പോലീസിന് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: