പാരിസ്: പാരിസ് സെന്റ് ജെര്‍മെയ്(പിഎസ്ജി)നു വേണ്ടി പിറന്നാള്‍ ദിനത്തില്‍ ഇരട്ട ഗോളടിച്ച് ആഘോഷിച്ച് ഫ്രഞ്ച് സൂപ്പര്‍ ഫുട്ബോളര് കിലിയന്‍ എംബാപ്പെ. മെറ്റ്സിനെതിരെ ഇന്നലെ നടന്ന ഫ്രഞ്ച് ലിഗ് വണ്‍ മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തിലാണ് സൂപ്പര്‍ താരത്തിന്റെ എണ്ണം പറഞ്ഞ രണ്ടണ്ട് അതിമനോഹര ഗോളുകള്‍ പിറന്നത്. മത്സരത്തില്‍ പിഎസ്ജി വിജയിച്ചത് 3-1ന് കളിയുടെ തുടക്കം മുതലേ പിഎസ്ജിയുടെ അത്യുഗ്രന്‍ മുന്നേറ്റങളാണ് പാരിസിലെ സ്വന്തം മൈതാനത്തെ ആരാധകര്‍ക്ക് മുന്നില്‍ എംബപ്പെയും കൂട്ടരും കാഴ്ച്ചവച്ചത്. പക്ഷെ മെറ്റ്സിന്റെ ഉശിരന്‍ പ്രതിരോധ പൂട്ടില്‍ പിഎസ്ജിയുടെ മുന്നേറ്റങ്ങളെല്ലാം നിഷ്പ്രഭമായി. ആദ്യ പകുതി ഗോളില്ലാതെ തീര്‍ന്നു.
രണ്ടാം പകുതിയില്‍ ലൂയിസ് എന്റിക്വെയുടെ പട കരുതിക്കൂട്ടിയാണിറങ്ങിയത്. ഏത് പ്രതിരോധ പൂട്ടും പൊളിക്കുന്ന ഗോള്‍ രണ്ടണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നേ നേടിയെടുത്തു. ലീ കാങ് നല്കിയ മികച്ചൊരു ക്രോസില്‍ മെറ്റ്സ് പ്രതിരോധ നിരയെ നൊത്തിച്ചു കയറിക്കൂടിയ വിതീഞ്ഞയുടെ തകര്‍പ്പന്‍ ഫിനിഷിങ്. 49-ാം മിനിറ്റില്‍ പിഎസ്ജി ഡെഡ് ലോക്ക് ബ്രേക്ക് ചെയ്തു.
ഇതിന് ശേഷമായിരുന്നു പിറന്നാളുകാരന്റെ ഗോളുകള്‍. പിന്നെയും പ്രതിരോധ ഭിത്തി കൂടുതല്‍ ശക്തമാക്കികൊണ്ടിരുന്ന മെറ്റ്സിനെതിരെ ബോക്സിന് ഇടത് മൂലയില്‍ പന്ത് കിട്ടിയ എംബപ്പെ 20 വാര അകലെ നിന്ന് ആര്‍ക്കും ഒരുതരത്തിലും തടുക്കാനാവാത്ത വിധം പന്ത് വലംകാല് കോണ്ടണ്ട് കോരി വലയിലേക്ക് ഉയര്‍ത്തിവിട്ടു. ഗോള്‍ കീപ്പര്‍ ഔകിഡ്ജയെയും മറികടന്ന് പന്ത് ക്രോസ് ബാറില്‍ തട്ടി അകത്തേക്ക്. കളിയുടെ 60-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍.
കൗണ്ടണ്ടര് അറ്റാക്കിങ്ങിലൂടെ മുന്നേറിയ മെറ്റ്സിന് കിട്ടിയ കോര്‍ണറില്‍ അവര്‍ ആശ്വാസം കണ്ടെണ്ടത്തി. മാത്തിയു ഉഡോള്‍ പിന്നോട്ട് ചെയ്ത ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി. മത്സരം 2-1ല്‍.
കളി തീരാന്‍ ഏഴ് മിനിറ്റുള്ളപ്പോള്‍ മെറ്റ്സ് പ്രതിരോധ താരം ഗോളിയിലേക്ക് നീട്ടിയൊരു മൈനസ് പാസ് നല്കി. ഗോള്‍ കീപ്പര്‍ ഔക്കിഡ്ജ പന്തിലേക്കെത്തും മുമ്പേ കുതിച്ചുപാഞ്ഞെത്തിയ എംബപ്പെ പന്ത് റാഞ്ചിയെടുത്ത് മുന്നോട്ടുപോയി അനായാസം വലയില്‍ നിക്ഷേപിച്ചു.
ഇന്‍ജുറി ടൈമില്‍ ലൂയിസ് എന്റിക്വെ ഇറക്കിവിട്ട പോര്‍ചുഗല്‍ താരം ഗോന്‍സാലോ റാമോസും ഗോള്‍ ലക്ഷ്യമാക്കി തൊടുത്തെങ്കിലും നേരീയ വ്യത്യാസത്തില്‍ അകന്നുപോയി.
അരങ്ങേറ്റം കുറിച്ച് അനുജന് എംബപ്പെ
റാമോസ് കളത്തിലേക്ക് വരുന്നതിന് മുമ്പ് പിഎസ്ജി നിരയില്‍ ലൂയിസ് എന്റിക്വെ നടത്തിയ മാറ്റത്തില്‍ കളത്തിലേക്കെത്തിയത് കിലിയന്‍ എംബപ്പെയുടെ സഹോദരന് എതാന്‍ എംബാപ്പെ. 16കാരനായ താരം മദ്ധ്യനിരതാരമായാണ് കളിക്കാനിറങ്ങിയത്.
സീസണില്‍ 17-ാം മത്സരത്തിനിറങ്ങിയ പിഎസ്ജി ഇന്നലെ സ്വന്തമാക്കിയത് 12-ാം വിജയമാണ്. 40 പോയിന്റുമായി തൊട്ടടുത്ത എതിരാളി നൈസിനെക്കാള് അഞ്ച് പോയിന്റ് കൂടുതല്‍ നേടിയെടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: