പുതിയ കൊറോണ വൈറസ് ഉപവകഭേദം ജെഎന്‍ 1 ന്റെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒന്നിലേറെ അസുഖങ്ങളുള്ള മുതിര്‍ന്നവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് എഎംഎ കോവിഡ് ടാസ്ക് ഫോഴ്സ് കോചെയര്‍ ഡോ രാജീവ് ജയദേവന് പറഞ്ഞു. ജെഎന്‍ 1 അതിവേഗം പടരുന്ന ഒരു വകഭേദമാണ്, ഇതു വളരെ പെട്ടന്നു തന്നെ ജനസംഖ്യയില്‍ പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗത്തെ പിടികൂടും. അതായത് പ്രായമായവരും ഒന്നിലധികം രോഗാവസ്ഥകളുള്ള ആളുകളും കൂടുതല്‍ ശ്രദ്ധിക്കണം.
ഇത്തരക്കാരില്‍ രോഗം പിടിപ്പെട്ടാല്‍ അത് അവരുടെ സ്വാഭാവിക ആരോഗ്യാവസ്ഥയെ അസ്ഥിരമാക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യത്തിലേക്ക് നയിക്കുകയും ചെയ്യും. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വര്‍ധനവിലും കോവിഡ് ബാധയുടെ സാന്നിധ്യം നവംബറിനെ അപേക്ഷിച്ച് ഡിസംബറില്‍ വളരെ കൂടുതലാണ്.
ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടത്തിയ പരിശോധനകളുടെ ഭാഗമായി റിപ്പോര്‍ട്ട് ചെയ്തത് വളരെ കുറച്ച് കോവിഡ് കേസുകള്‍ മാത്രമാണ്. എന്നാല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അത് മാറി. എന്നിട്ടും കൊവിഡ്19 ബാധിച്ച ആളുകള്‍ ആശുപത്രിയില്‍ പോകാനൊ അഡമിറ്റ് ആകാനൊ വിസമ്മതിക്കുന്നതാണ് കാണാന്‍ സാധിച്ചത്. ഭാഗ്യവശാല്‍, ഇവരില്‍ ഭൂരിഭാഗം ആളുകളെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥയില്ലായിരുന്നു. കാരണം മിക്ക കേസുകളിലും യാത്ര ചെയ്യുന്നവരിലും ജോലിക്ക് പോകാന്‍ പര്യാപ്തമായവരിലുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ഡോ. ജയദേവന് പറഞ്ഞു.
പലരും കോവിഡ് ബാധയെ കേവലമായ ജലദോഷമായിയാണ് എടുക്കുന്നത്. എന്നാല്‍ കോവിഡ് തികച്ചും വ്യത്യസ്തമാണ്, ഇതിന് നമ്മുടെ രക്തക്കുഴലുകളുടെ ആരോഗ്യത്തെ ബാധിക്കാനാകും, പ്രത്യേകിച്ചും രോഗം വീണ്ടും വീണ്ടും വരുകയാണെങ്കില്‍. ഇത് സ്ഥിരമായി പനികള്‍ പിടിപെടുന്ന സാഹചര്യത്തിലേക്ക് എത്തിക്കും. അതിനാല്‍ തന്നെ കോവിഡ് പിടിപെടുന്നതിനെക്കാള്‍ നല്ലത് മുന്‍കരുതല്‍ എടുക്കുന്നതാണെന്ന് വിദഗ്ദര്‍ വ്യക്തമാക്കി.
പ്രാരംഭ ലക്ഷണങ്ങള്‍ നേരിയതാണെങ്കില്‍ പോലും പരിശോധന നടത്തി കോവിഡ് ഒഴിവാക്കുന്നതാണ് നല്ലത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗ ബാധിതരുടെ സംഖ്യകള്‍ വളരെ കുറവായി വേണം കണക്കാകാന്‍ കാരണം വളരെ കുറച്ച് പരിശോധനകള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നുള്ളൂ. ടെസ്റ്റിംഗിന്റെ ഗുണം ഇരട്ടിയാണ്. ഒന്ന്, നമ്മുടെ സമൂഹത്തിലേക്ക് ആഴത്തില്‍ പടരുന്നത് തടയാന്‍ നമുക്ക് കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാം. രണ്ടാമതായി, ഇത് വൈറസിന്റെ മാറുന്ന സ്വഭാവം നമ്മോട് പറയുകയും ചെയ്യുമെന്നും ഡോക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: