ന്യൂദല്‍ഹി: മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ‘എക്സ്’, എക്സ് പ്രോ എന്നിവയുടെ ഉപയോക്താക്കള്‍ക്ക് വ്യാഴാഴ്ച രാവിലെ മുതല്‍ ആപ്പിന്റെ ഉപയോഗം ലഭ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തിലുള്ള തകരാര്‍ മൂലമാണ് എക്സ് ഉപയോഗിക്കാന്‍ സാധിക്കാത്തത്.
വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഉപയോക്താക്കള്‍ക്ക് സൈറ്റിലെ പോസ്റ്റുകള്‍ കാണാന്‍ സാധിക്കാതെ വന്നതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തുടര്‍ന്ന് ‘എക്സിലേക്ക് സ്വാഗതം!’ എന്ന സന്ദേശം മാത്രമായി കാണാന്‍ സാധിക്കുന്ന തരത്തിലേക്കും മാറി.
47,000ലധികം യുഎസ് ഉപഭോക്താക്കള്‍ ഈ പ്രശ്നം അനുഭവിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും നിരവധി പേര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടായി സ്ഥിരീകരണമുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഇപ്പോഴും പ്ലാറ്റഫോം ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: