കാലടി: ആഗോളഭക്ത സംഘടനയായ ശ്രീരാമകൃഷ്ണ മിഷന്‍ ഭാരതത്തില്‍ മാത്രമായി സേവനപ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1171.61 കോടി രൂപ ചെലവഴിച്ചു. വൈദ്യസഹായം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
രാജ്യത്തെ മിഷന്റെ 224 കേന്ദ്രവും സഹകേന്ദ്രങ്ങളും വഴിയാണ് സേവനപ്രവര്‍ത്തനം. 24 വിദേശ രാജ്യങ്ങളിലുള്ള ശ്രീരാമകൃഷ്ണമിഷന്റെ 96 സെന്റര്‍വഴി കൂടുതല്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ശ്രീരാമകൃഷ്ണമിഷന്‍ ജനറല്‍ സെക്രട്ടറി സ്വാമി സുവീരാനന്ദ അറിയിച്ചു.
പശ്ചിമബംഗാളിലെ ജയപാല്‍ഗുഡിയിലും ഗുജറാത്തിലെ ഭുജിലും തമിഴ്നാട്ടിലെ ചെങ്കത്തും തെലങ്കാനയിലെ യാദാദ്രി ഭുവനഗിരിയിലും മഠത്തിന്റെ സെന്ററുകള്‍ ആരംഭിച്ചതായി കാലടി ശ്രീരാമകൃഷ്ണ അദൈ്വതാശ്രമം മഠാധിപതി സ്വാമി ശ്രീവിദ്യാനന്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: