ഇന്ത്യാമുന്നണി യോഗത്തില്‍ ഹിന്ദി ഭാഷയെക്കുറിച്ചുണ്ടായ ഒരു പ്രതികരണം മോദി വിരുദ്ധ മുന്നണിയുടെ നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യാമുന്നണിയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഹിന്ദിയിലാണ് പ്രസംഗം.
പ്രസംഗം കേട്ട ഡിഎംകെയുടെ ടി.ആര്‍. ബാലുവിന് സംഗതി പിടികിട്ടിയില്ല. പ്രസംഗത്തിന്റെ തമിഴ് പരിഭാഷ വേണമെന്ന് ടി.ആര്‍. ബാലു നേരെ എതിരായ കസേരയില്‍ ഇരിക്കുന്ന ആര്‍ജെഡി രാജ്യസഭാ എംപി മനോജ് ഝായോട് ചോദിച്ചു. ഇത് നിതീഷ് കുമാറിന് ഇഷ്ടമായില്ല.
ഇന്ത്യ ഹിന്ദുസ്ഥാനാണെന്നും ഹിന്ദു നമ്മുടെ ദേശീയ ഭാഷയാണെന്നും അത് പഠിക്കണമെന്നുമായിരുന്നു നിതീഷ് കുമാറിന്റെ വിശദീകരണം. പിന്നാലെ, ഈ പ്രസംഗം പരിഭാഷപ്പെടുത്തരുതെന്ന് മനോജ് ഝായോട് നിതീഷ് കുമാര്‍ വിലക്കുകയും ചെയ്തു. ഇതോടെ മനോജ് ഝാ പരിഭാഷ നല്‍കിയില്ല. ഡിഎംകെ നേതാക്കളായ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കൂടി ഇരിയ്‌ക്കുമ്പോഴായിരുന്നു സംഭവം. ഇത് അങ്ങാടിപ്പാട്ടായതോടെ എന്തിനും ഏതിനും ഹിന്ദിയുടെ പേരില്‍ മോദിയെ എതിര്‍ക്കുന്ന ഡിഎംകെയ്‌ക്ക് മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: