തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്(ഐഎംഎ)യുടെ 98-ാമത് ദേശീയ സമ്മേളനം ഈ മാസം 26,27,28 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ഐഎംഎ നാഷണല്‍ കോണ്‍ഫറന്‍സ് ആയ ‘തരംഗ്’ കോവളം കെടിഡിസി സമുദ്ര, ഉദയ സമുദ്ര എന്നിവടങ്ങളിലാണ് നടക്കുന്നത്. ‘സയിന്റിഫിക് വിഷന്‍, ഹെല്‍ത്തി നേഷന്‍’ എന്നതാണ് സമ്മേളന തീം. 27 ന് വൈകുന്നേരം നാലു മണിക്ക് പൊതു സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും. രാവിലെ അക്കാദമിക് സെഷന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും ദേശീയ ആരോഗ്യ മാനിഫെസ്റ്റോ സെമിനാര്‍ സ്പീക്കര്‍ എ.എന്‍. ഷംസീറും ഉദ്ഘാടനം ചെയ്യും
26 ന് കേന്ദ്ര കമ്മിറ്റി മീറ്റിംഗും 27 ന് നൂറിലേറെ സയിന്റിഫിക് സെഷന്, മൂന്നൂറിലേറെറിസര്ച്ച് പേപ്പറുകളുടെ അവതരണം എന്നിവ നടക്കും.2050 ലക്ഷ്യമാക്കി ഐഎംഎ തയാറാക്കുന്ന ഹെല്‍ത്ത് മാനിഫെസ്റ്റോ 2050 തിരുവനന്തപുരം ഡിക്ലറേഷന്‍ എന്ന പേരില്‍ അവതരിപ്പിക്കും. കൂടാതെ വിവിധ മേഖലകളിലെ വികസനം കാഴ്ച വെയ്ക്കുന്ന സയിന്റിഫിക് എക്സ്പോ, ഡോക്ടര്‍മാരുടെ കലാ സാഹിത്യ പ്രവര്‍ത്തനങ്ങളിലെ സംഭാവനകള്‍ കാണിക്കുന്ന മെഗാ ഷോ, യുവ ഡോക്ടര്‍മാരുടേയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേയും പാര്‍ലമെന്റായ യുവ തരംഗ്, ബിസിനസ് കോണ്‍ക്ലേവ്, സിഇഓ കോണ്‍ക്ലേവ്, മെഡിക്കല്‍ എഡിറ്റേഴ്സ് മീറ്റ്, വുമണ്‍ ഡോക്ടര്‍സ് കോണ്‍ക്ലേവ് എന്നിവയും നടക്കും.
28 ന് രാവിലെ 11 മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ മലയാളിയായ ഡോ.ആര്.വി.അശോകന് ദേശീയ പ്രസിഡന്റായിസ്ഥാനമേല്ക്കും. ചടങ്ങില്‍ കേന്ദ്ര ആരോഗ്യ കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവ്യ , കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്, എംപിമാരായ ശശി തരൂര്‍, എന്‍. കെ. പ്രേമചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും. 28ന് വൈകുന്നേരം സമ്മേളനം സമാപിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: