ന്യൂദല്‍ഹി: 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദിയ്ക്കെതിരെ പ്രിയങ്കാ ഗാന്ധി വാരണസിയില്‍ നിന്നും മത്സരിക്കണമെന്ന് നിര്‍ദേശിച്ച് മമത ബാനര്‍ജി. കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷപാര്‍ട്ടികളുടെ ഇന്ത്യാമുന്നണിയോഗത്തിലാണ് മമത ബാനര്‍ജി ഇത്തരമൊരു നിര്‍ദേശം വെച്ചതെന്ന് എബിപി ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ട്. .
ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഇതേക്കുറിച്ച് ചൂടുള്ള ചര്‍ച്ചകളും രസകരമായ കമന്റുകളും ഉയരുകയാണ്. തോല്‍വി എന്തിനാണ് പ്രിയങ്ക മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത് എന്നാണ് ഒരാളുടെ പരിഹാസം.
1991 മുതല്‍ ബിജെപിയ്ക്കൊപ്പം നില്ക്കുന്ന ലോക്സഭാ മണ്ഡലമാണ് ഉത്തര്‍പ്രദേശിലെ വാരണാസി. 2014ലും 2019ലും മോദിയെ ലോക്സഭയിലേക്ക് ജയിപ്പിച്ച മണ്ഡലം കൂടിയാണിത്. 2019ല്‍ 60 ശതമാനത്തിലേറെ വോട്ടുകള്‍ മോദി നേടിയിരുന്നു. 1952 മുതല്‍ കുറെക്കാലം കോണ്‍ഗ്രസ് കൈവശം വെച്ചിരുന്ന മണ്ഡലം പിന്നീട് 1991ലാണ് ബിജെപിയിലേക്ക് ചായുന്നത്. എന്തായാലും മോദിയുടെ പിടിയില്‍ നിന്നും ഈ മണ്ഡലം തിരിച്ചുപിടിക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അസാധ്യമാണെന്ന് മമതയ്ക്കും അറിയാം. എന്നിട്ടും പ്രിയങ്കാഗാന്ധിയുടെ പേര് മോദിയ്ക്കെതിരെ വാരണാസിയില്‍ നിര്‍ദേശിച്ചത് കളിയാക്കാനാണോ എന്നും ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നു. മമത മോദിയുടെ തന്നെ ബി ടീമോ എന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: