ന്യൂദല്‍ഹി : കൊവിഡ് ഉപവകഭേദമായ ജെ എന്‍ .1 രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് 21 പേര്‍ക്ക് .ഏറ്റവും കൂടുതല്‍ രോഗികളുളളത് ഗോവയിലാണ്.കേരളത്തിന് പുറമെ മഹാരാഷ്ട്രയിലും ജെ എന്‍.1 വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.നിലവില്‍ പടര്‍ന്ന് പിടിക്കുന്നത് ഒമിക്രോണ്‍ BA.2.86 ഉപവകഭേദമായ ജെ എന്‍.1 ആണ്. സെപ്തംബറില്‍ യുഎസിലാണ് ആദ്യമായി ജെ എന്‍.1 റിപ്പോര്‍ട്ട് ചെയ്തത്.യുഎസ്, യുകെ, ഐസ്ലാന്‍ഡ്, സ്പെയിന്, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്സ് ഉള്‍പ്പെടെ ഇതിനകം 38 രാജ്യങ്ങളില്‍ ജെ എന്‍.1 സ്ഥിരീകരിച്ചു.
ജെ എന്‍.1 വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കൊവിഡ് ടാസ്ക് ഫോഴ്സ് കോ-ചെയര്മാന് പറഞ്ഞു.രോഗപ്രതിരോധ ശേഷിയെ തകിടം മറിക്കാനുള്ള പ്രാപ്തിയും അധികമാണ്. ഒരിക്കല്‍ കൊവിഡ് വന്നവര്‍ക്കും, വാക്സിനെടുത്തവര്‍ക്കും ഇവ ബാധിക്കാം.
കേരളത്തില്‍ തിരുവനന്തപുരത്താണ് ജെ എന്‍.1 വകഭേദം സ്ഥിരീകരിച്ചത്. 79 വയസുകാരിക്കാണ് രോഗബാധയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: