ശബരിമല: പമ്പയിലും പരിസരത്തുള്ള വിവിധ വ്യാപാര സ്ഥാപനങ്ങളിനിന്ന് നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പിടിച്ചെടുത്തു.
ഡ്യൂട്ടി മജിസ്ട്രേറ്റും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് നടപടി. ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വില്പനയും നടക്കുന്നുണ്ട്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് ആര്. സുമീതന്‍ പിള്ള, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയര്‍മെന്റല്‍ എന്‍ജിനീയര്‍ അനൂപ് എന്നിവര്‍ അറിയിച്ചു. വരും ദിവസങ്ങളിലും തുടര്‍ച്ചയായ പരിശോധനകള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: