തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെതിരെ ജനരോഷം. പ്രദര്‍ശനത്തിന് സ്ഥലം അനുവദിക്കാത്തതിലും അമിത തറവാടക ഈടാക്കാനുള്ള ശ്രമത്തിലും ബോര്‍ഡിനെതിരെ വന്‍ രോഷമാണുയരുന്നത്.
പ്രദര്‍ശന നഗരിയില്‍ നിന്നുള്ള വരുമാനമാണ് പൂരം നടത്തിപ്പിന്റെ പ്രധാന മൂലധനം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും മേനി നടിക്കുന്നതല്ലാതെ പൂരത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ല. പൂരം നാളില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്കു ഭക്ഷണവും വെള്ളവും നല്‍കുന്നത് വരെ പൂരക്കമ്മിറ്റിയാണ്. കാഴ്ചക്കാരായി നില്‍ക്കുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പൂരത്തിന്റെ പേരില്‍ രണ്ട് കോടി രൂപയിലേറെ തട്ടിയെടുക്കാനാണ് ശ്രമം നടത്തുന്നത്. തൃശൂര്‍ പൂരവും അനുബന്ധ ചടങ്ങുകളും വടക്കുന്നാഥ ക്ഷേത്രഭൂമിയില്‍ നടത്തുന്നതിന് ഒരു രൂപ പോലും വാടകയിനത്തില്‍ വാങ്ങാന്‍ ദേവസ്വം ബോര്‍ഡിന് അവകാശമില്ല. ശക്തന്‍ തമ്പുരാന്‍ വാടക വാങ്ങിയിട്ടാണോ വടക്കുന്നാഥ ക്ഷേത്രഭൂമിയില്‍ പൂരം നടത്തിയത് എന്ന ചോദ്യവും ബോര്‍ഡിനെതിരെ ഉയരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: