പാലക്കാട്: ആശയത്തില്‍ അടിയുറച്ച് വിശ്വസിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ലക്ഷ്യത്തിലെത്തുവാനുള്ള ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ജി. ദേവനെന്ന് സീമാജാഗരണ്‍മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു. കല്ലേക്കാട് വ്യാസവിദ്യാപീഠം മുന്‍ പ്രിന്‍സിപ്പല്‍ ജി. ദേവന്റെ ഒന്നാം സ്മൃതിദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവന് ഒരു നിശബ്ദസേവകനായിരുന്നില്ല. മറിച്ച് സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു. ഭയപ്പെടുത്താതെ, സ്നേഹത്തോടെയുള്ള ശാസിക്കലായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. ആര്‍എസ്എസിന് യാതൊരു സ്വാധീനവുമില്ലാത്ത മേഖലയില്‍ കഠിനമായ എതിര്‍പ്പുകളെ അതിജീവിച്ചാണ് സംഘത്തില്‍ പ്രവര്‍ത്തിച്ചതും ഉന്നതനേട്ടം കൈവരിച്ചതും. തുടക്കത്തില്‍ വിപരീത പരിതസ്ഥിതികളോടാണ് അദ്ദേഹം ഏറ്റുമുട്ടിയത്. എന്നിട്ടും ഒരിക്കലും പിന്നോട്ടുപോകാന്‍ തയാറായതുമില്ല. വിദ്യാനികേതന്റെ വളര്‍ച്ചയില്‍ ദേവന് വഹിച്ച പങ്ക് അതുല്യമാണെന്നും ഗോപാലകൃഷ്ണന് ചൂണ്ടിക്കാട്ടി.
കുട്ടികളില്‍ തികഞ്ഞ ആത്മവിശ്വാസം വളര്ത്തിയെക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു എന്നതിന് തെളിവാണ് ഇന്ന് നാനാതുറകളില്‍ എത്തിയിട്ടുള്ള ശിഷ്യഗണങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ എ. ചെന്താമരാക്ഷന്, ഡോ. എം.വി. നടേശന്, കെ.എല്‍. രാധാകൃഷ്ണന്, വ്യാസവിദ്യാപീഠം പ്രസിഡന്റ് ഡോ. ശ്രീറാം ശങ്കര്‍, തീരദേശ വികസനവകുപ്പ് എംഡി: അമ്പാടി, ബിഎംഎസ് അഖിലേന്ത്യ സെക്രട്ടറി വി. രാധാകൃഷ്ണന്, യോഗാധ്യാപിക സുഗന്ധി, ടി.പി. മോഹന്‍ദാസ് സംസാരിച്ചു.
വി. അനീഷ്, ആര്. ചന്ദ്രശേഖരന്, കെ.ബി. രാമകൃഷ്ണന്, സി.എന്‍. ഉദയശങ്കര്‍, പി. ബേബി, ശശി അയ്യഞ്ചിറ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: