തിരുവനന്തപുരം: അദാനി എത്തിയതോടെ തണുത്തു കിടന്ന തിരുവനന്തപുരം വിമാനത്താവളം ഉണര്‍ന്നെന്നു മാത്രമല്ല, ഗള്‍ഫ് യാത്രക്കാരുടെ എണ്ണത്തില്‍ നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്‌ട്രവിമാനത്താവളത്തെ തോല്‍പിക്കുകയും ചെയ്തു. യുഎഇയിലെ ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിച്ചത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ കുറഞ്ഞ നിരക്കും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള കണക്ടിവിറ്റിയും ആണ് തിരുവനന്തപുരം – ഷാര്‍ജ റൂട്ടിനെ ജനപ്രിയമാക്കുന്നത്. അദാനി എത്തും മുമ്പ് തിരുവ നന്തപുരം രാജ്യന്തര ടെര്‍മിനലില്‍ 32 വിമാനവും ആഭ്യന്തരടെര്‍മിനലില്‍ 42 വിമാനവുമാണ് സര്‍വിസ് നടത്തിയിരുന്നത് ഇതില്‍ പകുതിയിലധികം സര്‍വിസുകള്‍ പിന്നീട് വെട്ടിക്കുറച്ചിരുന്നു. ഇതില്‍ സൗദി എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള സര്‍വിസുകളെ തിരുവനന്തപുരത്തുനിന്ന് വെട്ടിമാറ്റി സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിലേക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ സര്‍വീസുകളെല്ലാം അദാനി തിരികെ കൊണ്ടുവന്നു. അതാണ് അദാനിയുടെ വിജയം. സര്‍വ്വീസുകള്‍ അധികമായതോടെ അദാനി ഗ്രൂപ്പ് കൊച്ചിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. .
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഡിജി.സി.എ. കണക്ക് പ്രകാരം ഷാര്‍ജ- തിരുവനന്തപുരം റൂട്ടില്‍ 1.16 ലക്ഷം പേര്‍ യാത്ര ചെയ്തു. രണ്ടാം സ്ഥാനത്ത് കൊച്ചിയും (88689) മൂന്നാം സ്ഥാനത്ത് ദല്‍ഹിയുമാണെന്നാണ് (77859) കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു മാസം ശരാശരി 39,000 പേരാണ് നിലവില്‍ തിരുവനന്തപുരം-ഷാര്‍ജ റൂട്ടില്‍ യാത്രചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് 10% വര്‍ധനയാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക