ന്യൂദല്‍ഹി: എന്താണ് ഇന്ത്യാമുന്നണി യോഗത്തില്‍ നടന്നതെന്ന ചോദ്യത്തിന് ഉത്തരം പറയാതെ അരവിന്ദ് കെജ്രിവാളും സ്റ്റാലിനും മമതയും. എന്നാല്‍ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ യോഗത്തില്‍ ചര്‍ച്ച നടന്നെങ്കിലും ആരെയും തെരഞ്ഞെടുക്കാനായില്ലെന്ന സത്യം പറഞ്ഞ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എംപി മഹുവ മാജി. താരതമ്യേന പുതുമുഖമായതിനാലാവാം അവര്‍ മാധ്യമങ്ങളോട് സത്യം പറഞ്ഞത്.
എന്തായാലും രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് തന്നെ ഇപ്പോള്‍ താല്പര്യമില്ലെന്നറിയുന്നു. ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാന് , ഛത്തീസ് ഗഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തോടെ രാഹുല്‍ഗാന്ധിയില്‍ ഏതാണ് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെല്ലാം. അത് തുറന്നു പറയാന്‍ ഇഷ്ടമില്ലാത്ത പ്രതിപക്ഷപാര്‍ട്ടികള്‍ എല്ലാം തെരഞ്ഞെടുപ്പിന് ശേഷം മാത്രം പ്രധാനമന്ത്രിയെ തെരഞ്ഞെടുത്താല്‍ മതിയെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ത്തിയതെന്നും ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച എംപി മഹുവ മാജി പറഞ്ഞു.
സീറ്റ് വിഭജന ചര്‍ച്ചകള്‍ ജനവരി ഒന്ന് മുതല്‍ ആരംഭിയ്ക്കണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും അതിലും ആരും തമ്മില്‍ യോജിപ്പില്ലെന്നറിയുന്നു. മധ്യപ്രദേശ്,രാജസ്ഥാന്, ഛത്തീസ് ഗഡ് തോല്‍വിക്ക് ശേഷം കോണ്‍ഗ്രസിനെ വല്യേട്ടന് ചമയാന്‍ മറ്റു പാര്‍ട്ടികള്‍ അനുവദിക്കാത്ത സ്ഥിതിവിശേഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: