ശ്രീനഗര്‍:
പണ്ട് 370ാം വകുപ്പ് എടുത്തുകളയാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിന്നെതിരെ സുപ്രീംകോടതിയെ സമീപിച്ചവരാണ് ഷാ ഫൈസലും ഷെഹ് ല റഷീദും. അന്ന് ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മോദിയ്ക്കെതിരെ സമരം ചെയ്ത തീപ്പൊരി നേതാവായിരുന്നു ഷഹ്ല റഷീദും. എന്നാല്‍ കാര്യങ്ങള്‍ സ്വന്തം ബുദ്ധിയില്‍ പഠിച്ചപ്പോഴാണ് മോദിയും അമിത് ഷായും എത്ര ആത്മാര്‍ത്ഥതയോടെയാണ് രാജ്യത്തെ നയിക്കുന്നതെന്ന് ഷെഹ് ല റഷീദിന് തിരിച്ചറിവുണ്ടായത്.
കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞ നീക്കം കശ്മീരിന് കൂടുതല്‍ അധികാരം നല്‍കുകയായിരുന്നുവെന്നും ഷാ ഫെയ്സലും ഷെഹ്ല റഷീദും ഇപ്പോള്‍ വാദിക്കുന്നു.
സുപ്രീംകോടതി തന്നെ ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ 370ാം വകുപ്പ് എടുത്ത് കളഞ്ഞ നീക്കത്തെ പിന്തുണച്ചു. പ്രമുഖ അഭിഭാഷകനായ അഭിഷേക് മനു സിംഘ് വി ഉള്‍പ്പെടെ സുപ്രീംകോടതിയില്‍ മോദി സര്‍ക്കാരിനെതിരെ വാദിച്ചെങ്കിലും മോദി സര്‍ക്കാരിന്റെ തീരുമാനത്തെ സുപ്രീംകോടതി ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു.
370ാം വകുപ്പ് എന്നത് നോഹയുടെ പെട്ടകമല്ല. അത് തകര്‍ത്ത കപ്പലാണ്. അത് ഭാവിയില്‍ നമ്മെയും മുക്കിക്കളയുമായിരുന്നു. ആ മാറ്റത്തെ നമുക്ക് സ്വാദതം ചെയ്യാം. ഇന്ത്യ ഒറ്റക്കെട്ടാണെന്ന് അതുവഴി സുപ്രീംകോടതി വാദിച്ചു. ശരിയായ ശാക്തീകരണം ഒന്നിച്ച് നില്‍ക്കലാണ്. 370ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷം ഭാവി എല്ലാവരുടേതുമാണ്. സമാധാനത്തിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള യാത്രയില്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് വിജയം നേരുന്നു. – ഷാ ഫെയ്സല്‍ പറയുന്നു.
2009ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടുക വഴി വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിത്വമാണ് ഷാ ഫെയ് സല്. 2019ല്‍ അദ്ദേഹം ഐഎഎസ് പദവി ഉപേക്ഷിച്ച് കശ്മീര്‍ പിപ്പിള്‍സ് മൂവ് മെന്റ് എന്ന പാര്‍ട്ടി ഉണ്ടാക്കി. കശ്മീരിന് പ്രത്യേക പദവി എടുത്തുകളയുന്ന തീരുമാനത്തിന് പിന്നാലെ പൊതു സുരക്ഷാ നിയമത്തിന്റെ പേരില്‍ ഇദ്ദേഹത്തെ തടവിലാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: