Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ന് രണ്‍ജിത്ത് ശ്രീനിവാസന്‍ ബലിദാന ദിനം: കടലോരത്തിന്റെ കരുത്തായിരുന്ന ജീവിതം

എന്‍.പി. രാധാകൃഷ്ണന്‍ by എന്‍.പി. രാധാകൃഷ്ണന്‍
Dec 19, 2023, 01:02 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

കേരളത്തിന്റെ തീരദേശത്തിന്റെ ചൈതന്യമായിരുന്ന രണ്‍ജിത്ത് ശ്രീനിവാസന്‍ ബലിദാനിയായത് കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിനെതിരായ പോരാട്ടത്തിലാണ്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുന്നില്‍വച്ച് ഇസ്ലാമിക തീവ്രവാദികള്‍ അദ്ദേഹത്തെ വെട്ടിക്കൊല്ലുകയായിരുന്നു. ഉദാത്തമായ സന്ദേശമാണ് ആ ജീവിതം പകര്‍ന്നു നല്‍കിയത്. തീരദേശമേഖലയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനമാണ് തീവ്രവാദികളെ ചൊടിപ്പിച്ചതും കൊലചെയ്യാന്‍ കാരണമായതും. തീരപ്രദേശത്തെ ഹൈന്ദവരുടെ ഇടയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ദേശസുരക്ഷക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തടസ്സമായി. തീരദേശത്തെ ഇസ്ലാമികവത്കരിക്കാനുള്ള തീവ്രവാദികളുടെ പദ്ധതികള്‍ക്കെതിരായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

ഏതാണ്ട് 600 കി. മീറ്ററോളമുള്ള കേരളത്തിന്റെ കടലോരങ്ങളിലൂടെ തീവ്രവാദ ശക്തികള്‍ കടന്നുവരാന്‍ ശ്രമിക്കുന്നു. അതിനുതടസ്സം നില്‍ക്കുന്നത് പ്രധാനമായും രണ്‍ജിത്ത് ശ്രീനിവാസനെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളാണ്. അതാണ് അവര്‍ രണ്‍ജിത്ത് ശ്രീനിവാസനെ ലക്ഷ്യമാക്കാനുള്ള കാരണം. അതിലവര്‍ ഒരുപടി വിജയിച്ചു എന്നുതന്നെ പറയാം. കാരണം രണ്‍ജിത്തിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിലൂടെ സാമാന്യ ജനങ്ങള്‍ക്കിടയില്‍ ഭയാശങ്കയുണ്ടാകാന്‍ ഇടയായി. കടലോരങ്ങളില്‍ ഒരു സംരക്ഷണ സേനയായി പ്രവര്‍ത്തിക്കാന്‍ ഹൈന്ദവരായ മത്സ്യതൊഴിലാളികളെ ഒരുക്കിയെടുക്കുന്നതില്‍ രണ്‍ജിത്ത് വളരെ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ഇതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഇന്നീ ബലിദാനദിനത്തില്‍ നടത്തുന്നത്. കാരണം കേരളം നമുക്കും ജീവിക്കാന്‍ കഴിയുന്ന ഭൂമിയായി നിലനില്‍ക്കേണ്ടതുണ്ട്.

കേരളത്തില്‍ ഇസ്ലാമിക മതമൗലികവാദികള്‍ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ദുഃസ്വാധീനം, ആ സംഘടനകള്‍ക്ക് കേരളത്തിലെ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തിന് ശക്തികൂട്ടിയിട്ടുണ്ട്. അവര്‍ മറ്റു മതസ്ഥരുടെ ആവശ്യങ്ങളെക്കൂടി ഇല്ലാതാക്കുന്നതിനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു എന്നതും വസ്തുതയാണ്. ഹിന്ദുക്കളുടെ മാത്രമല്ല, ക്രിസ്ത്യാനികളേയും അവര്‍ ആ കൂട്ടത്തില്‍ ആക്രമിക്കുകയോ കീഴടക്കുകയോ ചെയ്യുന്നു. ഇക്കാര്യങ്ങള്‍ അതത് മതവിഭാഗങ്ങളുടെ ആത്മീയ നേതൃത്വത്തിലുള്ളവരും സംഘടനകളുടെ തലപ്പത്തുള്ളവരും തുറന്നു പറഞ്ഞിട്ടുള്ളതാണ്. വസ്തുതകള്‍ക്ക് വിരുദ്ധമായി അവരുടെ ആഗ്രഹങ്ങളുടെ അടിസ്ഥാനത്തില്‍ ചരിത്രത്തെ വ്യാഖ്യാനിക്കാന്‍ അവര്‍ പരിശ്രമിക്കുന്നുണ്ട്. അതിന്റെ ഫലമായാണ് ഇസ്ലാം കേരളത്തില്‍ വന്നതോടുകൂടിയാണ് കേരളത്തിന്റെ നവോത്ഥാനം ആരംഭിച്ചത് എന്ന തെറ്റായ സിദ്ധാന്തം അവര്‍ മുന്നോട്ടുവെക്കുന്നത്. ആ വാദത്തിന് അനുസരിച്ച് ഇല്ലാത്ത വസ്തുതകളിലൂടെ വല്ലാത്ത ചരിത്രം ഉണ്ടാക്കിയെടുക്കാനുള്ള പരിശ്രമം നടത്തുകയും ചെയ്യുന്നുണ്ട്.

രണ്‍ജിത്ത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ഭാര്യയും അമ്മയും മകളും നോക്കിനില്‍ക്കെ കൊലപ്പെടുത്താനുള്ള സാഹചര്യമൊരുക്കിയത് ഇവിടുത്തെ ഭരണകര്‍ത്താക്കളാണ് എന്നത് ഇതിന്റെ മറ്റൊരു മുഖം വെളിച്ചത്തുകൊണ്ടുവരുന്നു. ഭരണാധികാരികള്‍ തീവ്രവാദശക്തികളോടു സ്വീകരിക്കുന്ന മൃദുസമീപനം തന്നെയാണ് ആലപ്പുഴയിലെ നന്ദുവിന്റേയും ചാവക്കാട് കടപ്പുറത്തെ ബിജുവിന്റെയും പാലക്കാട്ടെ സജ്ജിത്തിന്റേയും ശ്രീനിവാസന്റേയും കൊലപാതകങ്ങളുടെ കാരണങ്ങളിലും സാഹചര്യങ്ങളിലും സംഭവങ്ങളിലും വെളിവാകുന്നത്. ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യം കേരളത്തിലുയര്‍ന്നപ്പോള്‍ത്തന്നെ കേരളം മറ്റൊരു കശ്മീരാക്കാനുള്ള നീക്കമാണിതെന്ന് ദേശീയ പ്രസ്ഥാനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍, കേരളത്തില്‍ മാറിമാറി ഭരണം നടത്തിയ മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രീണനരാഷ്‌ട്രീയത്തിന്റേയും വോട്ട് ബാങ്കിന്റെയും സ്വാധീനത്തിലും ഇസ്ലാമിസ്റ്റുകളുടെ ഭയപ്പെടുത്തലിന്റെ സമ്മര്‍ദ്ദത്തിലും അവര്‍ക്ക് സംരക്ഷണം നല്‍കുകയും സൗകര്യങ്ങള്‍ ഒരുക്കുകയുമാണ് ചെയ്തത്. അത് അരുംകൊലപാതകങ്ങള്‍ക്ക് അവസരമായി.

മതമൗലികവാദത്തിന്റെ പേരില്‍ കേരളത്തിലെ നിരവധി സിനിമ പ്രദര്‍ശന ശാലകള്‍ അഗ്‌നിക്കിരയാക്കിപ്പോഴും തൃശൂര്‍ റെയില്‍വെസ്റ്റേഷനിലും കോഴിക്കോട് ബസ്സ്റ്റാന്‍ഡുകളിലും ആസൂത്രിതമായി ബോംബ് സ്‌ഫോടനം നടത്തിയപ്പോഴും മലബാറില്‍ പലയിടങ്ങളിലും പൈപ്പ് ബോംബ് കണ്ടെത്തിയപ്പോഴും അവ മതതീവ്രവാദ പ്രവര്‍ത്തനങ്ങളാണെന്ന് തിരിച്ചറിയാനോ ഗൗരവതരമായ അന്വേഷണം നടത്താനോ ശക്തമായ നടപടി എടുക്കാനോ ഭരണകൂടങ്ങള്‍ തയാറായില്ല. പാകിസ്ഥാനിലും തുര്‍ക്കിയിലും ഭീകരപ്രവര്‍ത്തന പരിശീലനത്തിനുപോയവരില്‍ മലയാളികളുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും കേരളത്തിലെ സര്‍ക്കാരുകള്‍ കരുതലെടുത്തില്ല. ഭാരതത്തില്‍ ഭീകരപ്രവര്‍ത്തനം നടത്തിയതിന് ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് കുപ്വാരയില്‍ കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ മലയാളികളാണെന്നറിഞ്ഞിട്ടും കേരളത്തിന്റെ മുഖ്യമന്ത്രിയെത്തന്നെ വധിക്കാന്‍ ഭീകര സംഘടനകള്‍ ശ്രമിച്ച കാര്യങ്ങള്‍ പുറത്തുവന്നിട്ടും ഭരണകൂട നിസ്സംഗത തുടരുകയാണുണ്ടായത്. ഭരണകൂടമോ പോലീസോ കാര്യമായ എതിര്‍പ്പൊന്നുമുണ്ടാക്കില്ല എന്ന ഇസ്ലാമിക തീവ്രവാദികളുടെ ആത്മവിശ്വാസമാണ്, സംരക്ഷണം ലഭിക്കുമെന്ന വിശ്വാസമാണ് കോഴിക്കോട്ടെ മാറാട് കടപ്പുറത്ത് പാവപ്പെട്ട എട്ട് ഹിന്ദു മത്സ്യത്തൊഴിലാളികളെ നിഷ്ഠൂരം വധിക്കാന്‍ ഭീകരവാദികള്‍ക്ക് സഹായകമായത്.

മുന്‍കാലങ്ങളില്‍ മറ്റു സംസ്ഥാനങ്ങളിലുണ്ടാകുന്ന ബോംബ് സ്ഫോടനങ്ങളും കൂട്ടക്കൊലകളും നമ്മുടെ സ്വീകരണമുറിയില്‍ ടെലിവിഷന്‍ സ്‌ക്രീനിലെ കാഴ്ചകളായിരുന്നെങ്കില്‍ ഇന്ന് സമാനമായവ പലതും നമ്മുടെ വീട്ടുമുറ്റത്ത് നേരിട്ട് കാണുകയാണ്. അതില്‍ പ്രധാനമായിരുന്നു മാറാട് കടപ്പുറത്തെ കൂട്ടക്കൊല. എന്നാല്‍ അതിന്ന് നമ്മുടെ വീട്ടിനകത്ത് എത്തിയിരിക്കുന്നു എന്നതാണ് രണ്‍ജിത്ത് ശ്രീനിവാസനെ, ഭീകരര്‍ വീട്ടിനകത്ത് കയറി, ഉറ്റവരുടെ മുന്നിലിട്ട് പൈശാചികമായി കൊലപ്പെടുത്തിയ സംഭവം തെളിയിക്കുന്നത്. അടച്ചുറപ്പുള്ള വീടുകളുടെ അകത്തളത്തളങ്ങളിലെത്തിയ ഭീകര ശക്തികളുടെ വേരറുക്കുന്ന നടപടിയുമായി കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ റെയ്ഡും ചില നേതാക്കളെ അടക്കം അറസ്റ്റു ചെയ്തതും തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവും പൊതുസമൂഹം കൈയടിച്ച് അംഗീകരിച്ചു. അപ്പോള്‍ പോലും അക്കാര്യത്തില്‍ ദുഷ്ട ശക്തികള്‍ക്കെതിരെ നീക്കമൊന്നും നടത്താതെ, തിടുക്കപ്പെട്ട് നടപടി വേണ്ട എന്ന നിലപാടെടുത്തത് നേരത്തെ സൂചിപ്പിച്ച പ്രീണനവും, വോട്ട്ബാങ്കും ഭയപ്പെടലും കൊണ്ടുതന്നെയാണ് എന്നതില്‍ ആര്‍ക്കും സംശയമില്ല.

കേരളത്തിന്റെ തീരദേശത്തെ സംരക്ഷിച്ചുകൊണ്ട് ഇവിടെ സര്‍വര്‍ക്കും ജീവിക്കാനുള്ള ഇടമാണെന്നും അതിന് അവകാശം ഉണ്ടെന്നും പ്രഖ്യാപിച്ച്, എതിരുനില്‍ക്കുന്നവരെ ചെറുത്തുതോല്‍പ്പിക്കുന്നതിനു പരിശ്രമിച്ച വ്യക്തിയായിരുന്നു രണ്‍ജിത്ത് ശ്രീനിവാസന്‍. തീരദേശത്തുള്ളവര്‍ക്ക് ആത്മവിശ്വാസം നല്‍കി അവരെക്കൊണ്ടുതന്നെ തീവ്രവാദത്തെയും ഭീകരരേയും ചെറുക്കാനുള്ള കരുത്തു പകരുന്ന ശക്തിസ്രോതസ്സായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും വളരെ സൗമ്യമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ആര്‍ക്കും സ്വീകാര്യനായ അദ്ദേഹത്തിന് വലിയ സാമൂഹ്യ അംഗീകാരമാണ് ലഭിച്ചത്. ഈ ജനപിന്തുണയേയും അംഗീകാരത്തെയും ചില ഇസ്ലാമിക മതമൗലിക ശക്തികള്‍ ഭയന്നിരുന്നു. ഈ ബലിദാനത്തിന്റെ വാര്‍ഷികത്തില്‍ രാജ്യത്തിന്റെ സ്വഭാവത്തെയും അതിന്റെ സംസ്‌കാരത്തെയും ജീവിതരീതികളെയും തകര്‍ക്കുന്നതിന് ആരെയും അനുവദിക്കില്ല എന്ന പ്രതിജ്ഞയാണ് നമ്മള്‍ ഏറ്റെടുക്കുന്നത്. ഒപ്പം, മത്സ്യത്തൊഴിലാളി സമൂഹത്തില്‍ ഐക്യവും സമാധാനവും നിലനിര്‍ത്തുന്നതിനുവേണ്ടി അവരെ സജ്ജമാക്കാനും നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്.

(ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന അധ്യക്ഷനാണ് ലേഖകന്‍)

 

Tags: bjpCommerationRanjith Srinivasan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

India

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

India

എൻഡിഎ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ദൽഹിയിലെത്തി, പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച തുടരുന്നു

Kerala

പിണറായി സര്‍ക്കാരിന്റെ സര്‍വനാശ ഭരണം; ഒരു വര്‍ഷം നീളുന്ന പ്രക്ഷോഭവുമായി എന്‍ഡിഎ

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies