അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ ഒരു വജ്രവ്യാപാരി അയോധ്യയിലെ രാമക്ഷേത്രത്തെ ഓര്‍ത്ത് ഒരു വജ്രമാല ഉണ്ടാക്കി. രാമവിഗ്രഹത്തിന്റെ കഴുത്തില്‍ ചാര്‍ത്താന്‍ മോഹിച്ച് അയാള്‍ തീര്‍ത്ത നെക് ലേസില്‍ ഉപയോഗിച്ചത് 5000 അമേരിക്കയില്‍ നിന്നുള്ള വില കൂടിയ വജ്രമണികള്‍. രണ്ട് കിലോഗ്രാമോളം വെള്ളിയും ഉപയോഗിച്ചു.
രാജേഷ് ജ്വല്‍സിന്റെ ഡയറക്ടറായ കൗശിക് കാകതിയ ആണ് ഈ മനോഹര വജ്രനെക് ലേസ് ഒരുക്കിയത്.
ഈ അമൂല്യമായ വജ്രനെക് ലേസ് രാമവിഗ്രഹത്തില്‍ ഉപയോഗിക്കുമെന്ന് രാമക്ഷേത്ര ട്രസ്റ്റ് പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രമാണ് ഈ നെക്ലേസ് നിര്‍മ്മിക്കാന്‍ പ്രചോദനമായതെന്ന് കൗശിക് കാകതിയ പറഞ്ഞു. രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം ചരടില്‍ കോര്ത്തിണക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
അടുത്തവര്‍ഷം ജനവരി 22നാണ് അയോധ്യയിലെ രാമക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുക്കുന്നത്. അന്നാണ് പ്രാണപ്രതിഷ്ഠാച്ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: