കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് കണ്ണൂരിനെ അപമാനിച്ചെന്ന സിപിഎം പ്രചാരണം പച്ചക്കള്ളമാണെന്നും കണ്ണൂരിനെ കൊലക്കളമാക്കിയ മുഖ്യമന്ത്രിക്കും സിപിഎം ക്രിമിനല്ല്സംഘത്തിനുമെതിരെയാണ് ഗവര്‍ണര്‍ പ്രതികരിച്ചതെന്നു ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.
ഗവര്‍ണര്‍ ഉദ്ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് ഒന്നാം പ്രതിയായിരുന്ന വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം മുതലിങ്ങോട്ടുളള കമ്മ്യൂണിസ്റ്റ് കൊലപാതക രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തെയാണ്. പഴശ്ശിരാജയുള്പ്പെടെയുളള മഹാത്മാക്കള്‍ നാടിനു വേണ്ടി ചെയ്ത ത്യാഗങ്ങളോടും സമര പോരാട്ടങ്ങളോടുമുളള ആദരവും ബഹുമാനവും നിലനി
ര്ത്തിക്കൊണ്ടു തന്നെയാണ് ഗവര്‍ണര്‍ കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകളുടെ ക്രിമിനല്‍ പശ്ചാത്തലത്തെ ഓര്‍മ്മിപ്പിച്ചത്. ചോരപുരണ്ട, മനുഷ്യത്വ രഹിതമായ ആ കാലഘട്ടത്തെ കുറിച്ചാണ് ഗവര്‍ണര്‍ സൂചിപ്പിച്ചതെന്ന് കൃഷ്ണദാസ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: