തിരുവനന്തപുരം: പിഎസ്‌സി 77 തസ്തികകളിലേയ്‌ക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ യോഗം തീരുമാനിച്ചു.
വ്യവസായ വാണിജ്യ വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പില്‍ (ഗ്രൂപ്പ് 4 പ്ലാനിങ് വിങ്) ഡ്രാഫ്ട്‌സ്മാന്‍ ഗ്രേഡ് 2/ടൗണ്‍ പ്ലാനിങ് സര്‍വ്വേയര്‍ ഗ്രേഡ് 2, സഹകരണ വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്, വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (34 ട്രേഡുകള്‍).ഗവണ്‍മെന്റ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകളില്‍ പ്രൊഫസര്‍ (സര്‍ജറി, അനാട്ടമി, പാത്തോളജി ആന്‍ഡ് മൈക്രോബയോളജി, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് (എഞ്ചിനീയറിങ് കോളേജുകള്‍), കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജര്‍ (ടെക്‌നിക്കല്‍), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ഗ്രേഡ് 2, പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസില്‍ വീവിങ് ഇന്‍സ്ട്രക്ടര്‍/വീവിങ് അസിസ്റ്റന്റ്/വീവിങ് ഫോര്‍മാന്‍ (പുരുഷന്‍മാര്‍ മാത്രം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 (ടെക്‌സ്റ്റൈല്‍), കേരള വാട്ടര്‍ അതോറിറ്റിയില്‍ സര്‍വ്വേയര്‍ ഗ്രേഡ് 2, പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസില്‍ ടെയിലറിങ് ഇന്‍സ്ട്രക്ടര്‍, സഹകരണ വകുപ്പില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ടെയിലറിങ് ആന്‍ഡ് ഗാര്‍മെന്റ് മേക്കിങ് ട്രെയിനിങ് സെന്റര്‍, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ സെക്ഷന്‍ കട്ടര്‍, പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസില്‍ ഷൂ മെയിസ്ട്രി, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ആഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍) പാര്‍ട്ട് 1, 2 (ജനറല്‍, സൊസൈറ്റി കാറ്റഗറി). കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സിനിയര്‍ അസിസ്റ്റന്റ്, പ്രൊജക്ഷന്‍ അസിസ്റ്റന്റ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ആഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡില്‍ പ്യൂണ്‍/റൂം അറ്റന്‍ഡന്റ്/നൈറ്റ് വാച്ച്മാന്‍)പാര്‍ട്ട് 1, 2 (ജനറല്‍, സൊസൈറ്റി കാറ്റഗറി), കേരള സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ടൈപ്പിസ്റ്റ് ഗ്രേഡ് 2 എന്നീ തസ്തികകളിലേക്കാണ് ജനറല്‍ അടിസ്ഥാനത്തില്‍ സംസ്ഥാന തലത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
ജനറല്‍ റിക്രൂട്ട്‌മെന്റ് വിവിധ ജില്ലകളില്‍ സൈനികക്ഷേമ വകുപ്പില്‍ വെല്‍ഫയര്‍ ഓര്‍ഗനൈസര്‍ (വിമുക്തഭടന്‍മാര്‍ മാത്രം), കോട്ടയം ജില്ലയില്‍ എന്‍സിസി വകുപ്പില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (വിമുക്തഭടന്‍മാര്‍ മാത്രം), വിവിധ ജില്ലകളില്‍ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട്, വിവിധ ജില്ലകളില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പ്ലംബര്‍ എന്നീ തസ്തികളിലേക്കും വിജ്ഞാപനം പുറപ്പെടുവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: