മുഹമ്മ : ന്യൂനപക്ഷ വകുപ്പ് ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് മുഹമ്മ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി.
ന്യൂനപക്ഷ ദിനാചരണത്തോടനുബന്ധിച്ച് നടന്ന പരിപാടി ഫെറോനാ വികാരിഫാ. ആന്റണി കാട്ടുപ്പാറ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ കമ്മീഷനില്‍ നിന്ന് പരിരക്ഷ ലഭിക്കുന്നില്ലെന്ന് ആന്റണി കാട്ടുപ്പാറ കുറ്റപ്പെടുത്തി. ന്യൂനപക്ഷ ധനകാര്യ കമ്മീഷനില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ക്രൈസ്തവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്.
വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്, ഭവന നിര്‍മ്മാണത്തിനുള്ള ആനുകൂല്യം എന്നിവയെല്ലാം നിഷേധിക്കപ്പെടുകയാണ്. അവഗണന തുടര്‍ന്നാല്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് ഫാ ആന്റണി കാട്ടുപ്പാറ മുന്നറിയിപ്പ് നല്കി. ന്യൂനപക്ഷ അവകാശ പ്രതിജ്ഞയും എടുത്തു. ബേബി വട്ടക്കര, രാജുമോന് കരിപ്പുറം, ടോമിച്ചന് കണ്ണയില്‍, സേവിച്ചന് പുത്തന്‍ വീട്, വല്‍സമ്മ മാന്താറ്റ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: