ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി ദേവിഭാഗവത നവാഹയജ്ഞത്തിനു തുടക്കമായി. പള്ളിക്കല്‍ സുനിലാണ് യജ്ഞാചാര്യന്‍. 22ന് രാവിലെ 9.30 ന് പ്രസിദ്ധമായ നാരീപൂജ നടക്കും.
നൂറാം വയസ്സില്‍ കന്നിമാളികപ്പുറമായി മല ചവിട്ടിയ പാറുക്കുട്ടിയമ്മയുടെ പാദം കഴുകി മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി നാരീപൂജ ഉദ്ഘാടനം ചെയ്യും. മുഖ്യകാര്യദര്‍ശി ഉണ്ണികൃഷ്ണന് നമ്പൂതിരി, തന്ത്രി ഒളശ്ശമംഗലത്ത് ഇല്ലത്ത് ഗോവിന്ദന് നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങിന് കാര്‍മ്മികത്വം വഹിക്കും.
27ന് രാവിലെ ഒന്‍പതിന് കലശാഭിഷേകവും ഉച്ചകഴിഞ്ഞ് മൂന്നിന് കാവുംഭാഗം തിരു- ഏറാങ്കാവ് ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും. കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി നേതൃത്വം നല്‍കും. സമാപന ദിവസമായ 28ന് കാവടി – കരകാട്ടവും ചക്കരക്കുളത്തില്‍ ആറാട്ടും തൃക്കൊടിയിറക്കവും തുടര്‍ന്ന് മഞ്ഞനീരാട്ടും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: