വാരാണസി: ഉത്തര്‍പ്രദേശ് ഗ്യാന്‍വാപിയില്‍ ആര്‍ക്കിയോളജി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആര്‍ക്കിയോളജി സര്‍വെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അമിത് ശ്രീവാസ്തവ വാരാണസി ജില്ലാ കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട്
സീല്‍ ചെയ്ത് കോടതിക്ക് കൈമാറുകയായിരുന്നു.
ഗ്യാന്‍വാപിയില്‍ ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടെന്നും, ക്ഷേത്രം നിലനിന്ന സ്ഥലത്താണ് പള്ളി നിര്‍മിച്ചതെന്നുമുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍ക്കിയോളജി കൗണ്‍സില്‍ സര്‍വേ നടത്തിയത്. പള്ളിയുടെ പരിസരത്ത് സ്വയംഭൂവായ ജ്യോതിര്‍ലിംഗം നൂറ്റാണ്ടുകളായി ഉണ്ടായിരുന്നു. മുഗള്‍ അധിനിവേശത്തില്‍ ഇതു തകര്‍ക്കപ്പെട്ടുവെന്നും പ്രദേശത്ത് സമ്പൂര്‍ണ്ണ സര്‍വ്വേ വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
നൂറ് ദിവസത്തോളം എടുത്താണ് ആര്‍ക്കിയോളജി കൗണ്‍സില്‍ സര്‍വ്വേ പൂര്‍ത്തിയാക്കിയത്. കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ മതിലിനടുത്ത് ശൃംഗാര്‍ ഗൗരി ക്ഷേത്രത്തില്‍ നിത്യാരാധനയ്ക്ക് അനുമതി തേടിയുള്ള ഹര്‍ജി നിലനില്‍ക്കെയാണു സര്‍വേ നടത്തണമെന്ന ആവശ്യം ഉയര്‍ന്നത്. എന്നാല്‍ പള്ളിക്ക് കേടുപാടുകള്‍ സംഭവിക്കുമെന്നും സര്‍വ്വേ നടത്തരുതെന്നുമാണ് മുസ്ലിം സംഘടനകള്‍ വാദിച്ചത് കോടതി ഇത് തള്ളിക്കൊണ്ടാണ് സര്‍വ്വേയ്ക്ക് ഉത്തരവിറക്കിയത്.
കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ നടത്തിയ സര്‍വ്വേയില്‍ പള്ളി പരിസരത്തു നിന്നും ശിവലിംഗം കണ്ടെത്തിയിരുന്നു. ഇത് ശിവലിംഗം അല്ലെന്നും ജലധാരയുടെ ഭാഗമാണെന്നുമാണ് മുസ്ലിം വിഭാഗം അറിയിച്ചത്. തുടര്‍ന്ന് ശിവലിംഗത്തിന്റെ കാലപ്പഴക്കം കണ്ടെത്തുന്നതിനുള്ള കാര്‍ബണ്‍ ഡേറ്റിങ് നടത്തുന്നത് സംബന്ധിച്ചും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: