തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഒമിക്രോണ്‍ വകഭേദം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്. അതിനിടെയിലാണ് കേരളത്തിലെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത്. ഞായറാഴ്ച മാത്രം കേരളത്തില്‍ 111 കേസുകളാണ് പുതിയതായി സ്ഥീരികരിച്ചിരിക്കുന്നത്. 122 കേസുകളാണ് ആകെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരു മരണവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
1828 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതില്‍ 1634 കേസുകളും കേരളത്തിലാണ്. തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്നാട്ടില്‍ ഞായറാഴ്ച 15 കേസുകളാണ് അധികമായി റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകത്തില്‍ രണ്ട് പേര്‍ക്ക് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ 60 ആക്ടീവ് കേസുകളാണുള്ളത്. ഗോവയില്‍ രണ്ട് കേസുകളും അധികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ ഒരു കേസും അധികമായി റിപ്പോര്‍ട്ട് ചെയ്തു.
കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎന്‍ വണ്‍ സെപ്റ്റംബറില്‍ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് ചൈനയിലും 7 കേസുകള്‍ സ്ഥിരീകരിച്ചു. 38 രാജ്യങ്ങളിലാണ് ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ചതോടെ ഭാരതവും ലിസ്റ്റില്‍ ഇടം പടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: