ന്യൂദല്‍ഹി : പാര്‍ലമെന്റിലെ അതിക്രമവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പ്രതികളുടെ വീടുകളില്‍ തെരച്ചില്‍ നടത്തി. സാഗര്‍ ശര്‍മ്മ, നീലം എന്നിവരുടെ ലക്‌നൗ, ജിന്‍ഡ് എന്നിവിടങ്ങളിലെ വീടുകളിലാണ് പരിശോധന നടത്തിയത്. ഇവരുടെ കുടുംബാംഗങ്ങളുടെ മൊഴി എടുത്തു. പ്രതികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായാണ് തെരച്ചില്‍.
സാഗര്‍ ശര്‍മ്മ ഷൂ വാങ്ങിയ കടയുടമയും അന്വേഷണ സംഘം ചോദ്യം ചെയ്തു. മൂന്ന് മണിക്കൂറോളമാണ് ഇയാളെ ചോദ്യം ചെയ്തത്. 600 രൂപക്കാണ് ഷൂ വാങ്ങിയതെന്നും കടയുടമയുടെ മൊഴിയില്‍ പറയുന്നുണ്ട്. കേസിലെ മുഖ്യപ്രതി ലളിത് ഝാ, മഹേഷ് എന്നിവര്‍ രാജസ്ഥാനില്‍ താമസിച്ച ഹോട്ടലിലും പരിശോധന നടത്തി. ലളിത് ഝാ പാര്‍ലമെന്റിന് പുറത്തെ ദൃശ്യങ്ങള്‍ സുഹൃത്തിന് അയച്ചിരുന്നു. ഇത് പരമാവധി പ്രചരിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു ഇതിനെ തുടര്‍ന്ന് സുഹൃത്തിനെ കുറിച്ചും അന്വേഷണം നടത്തി വരികയാണ്.
അധ്യാപകനായി ജോലി ചെയ്തിരുന്ന ലളിത് ഝായുടെ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇയാള്‍ തീവ്രനിലപാടുള്ള സംഘടനകളുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ ഫേസ്ബുക്കിലെ അടക്കം പോലീസ് പരിശോധന നടത്തുകയും മാതാപിതാക്കളില്‍ നിന്നും വിവരം തേടി. പ്രതികളുടെ മൊബൈല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. മൈസൂര്‍, ഗുരു ഗ്രാം ,രാജസ്ഥാന്‍ എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: