ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നതിനുള്ള കത്ത് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറും. കേസ് ഡയറി ഡിജിപിയുടെ ഓഫീസിന് കൈമാറാൻ പോലീസും നിർദ്ദേശം നൽകും. നിയമവിദഗ്ധരുമായി കൂടി ആലോചിച്ച ശേഷമാകും അപ്പീൽ തയ്യാറാക്കുക.
ആറ് വയസുകാരിയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ ഈ ആഴ്ച അപ്പീൽ സമർപ്പിക്കാനാണ് തീരുമാനം. 2021 ജൂൺ 30-നാണ് കേസിന് ആസ്പദമായ സംഭവം. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറ് വയസുകാരിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: