വയനാട്: വനം വകുപ്പിന് പിടികൊടുക്കാതെ വയനാട് വാകേരിയിലെ നരഭോജി കടുവ. ഇന്നലെ പകൽ സമയങ്ങളിൽ പ്രദേശങ്ങളിൽ പലയിടക്കും കടുവയെ കണ്ടിരുന്നതായി ആളുകൾ പറയുന്നുണ്ട്. രാത്രി പശുവിനെ കൊലപ്പെടുത്തിയ വീട്ടിലെ ആട്ടിൻ കൂടിന് സമീപം കടുവ എത്തിയെങ്കിലും കെണിയിൽ വീണില്ല.
ഇന്നലെ രാവിലെ കടുവയെ കണ്ടെന്നുള്ള വിവരം ലഭിക്കുന്നത് വാകേരിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള പാപ്ലശ്ശേരിയിൽ നിന്നാണ്. ഉച്ചയ്ക്ക് ശേഷം വട്ടത്താനിയിലെ വയലിൽ പുല്ലരിഞ്ഞിരുന്ന വർഗീസും ഇയാളുടെ ഭാര്യ ആനീസും കടുവയെ കണ്ട് ഭയന്നുവിറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: