കോഴിക്കോട്: ഗവര്‍ണര്‍ക്കെതിരായ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ എസ്എഫ്ഐയുടെ ബാനറുകള്‍ നീക്കി. ബാനറുകള്‍ നീക്കാത്തതില്‍ ഇന്ന് ഉച്ചക്കാണ് ഗവര്‍ണര്‍ അതൃപ്തി പ്രകടിപ്പിച്ചത്.
സെനറ്റിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായായി ‘ചാന്‍സലര്‍ ഗോ ബാക്ക് എന്ന് ഇംഗ്ലീഷിലും സംഘി ചാന്‍സര്‍ വാപസ് ജാവോ എന്ന് ഹിന്ദിയിലും എഴുതിയ ബാനറുകളാണ് യൂണിവേഴ്സിറ്റി ക്യാമ്പസിലേക്ക് പ്രവേശിക്കുന്ന കവാടത്തില്‍ ഉയര്‍ത്തിയത്. കറുത്ത നിറത്തിലുള്ള ബാനറുകളാണ് ഉയര്‍ത്തിയത്. ഉയര്‍ത്തിയ ബാനറുകള്‍ മാറ്റാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ രംഗത്തു വന്നിരുന്നു.
രാവിലെ കാമ്പസില്‍ എത്തിയ ഗവര്‍ണര്‍ കാറില്‍നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ബാനറുകള്‍ സ്ഥാപിച്ചതിനെതിരേ പ്രതികരിച്ചു. റോഡില്‍ ഇറങ്ങി നടന്ന് ഓരോ ബാനറും വായിച്ചതിനു ശേഷം അദ്ദേഹം രാജ്ഭവന് സെക്രട്ടറിയെ ഫോണില്‍ വിളിച്ചു. ബാനറിലെ വാക്കുകള്‍ അടക്കം എടുത്തുപറഞ്ഞുകൊണ്ട് ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചത് എന്തിനെന്നും അന്തുകൊണ്ട് അവ നീക്കംചെയ്തില്ലെന്നും ചോദിച്ചുകൊണ്ട് വി.സിയോട് വിശദീകരണം ചോദിക്കാനാന് രാജ്ഭവന് സെക്രട്ടറിക്ക് നിര്‍ദേശം നല്കി . ബാനറുകള്‍ എന്തുകൊണ്ടാണ് ഇവിടെനിന്ന് നീക്കാത്തതെന്ന് പോലീസുകാരോടും ഗവര്‍ണര്‍ ആരാഞ്ഞു.
അതൃപ്തി പരസ്യമാക്കിയിട്ടും ബാനറുകള്‍ നീക്കാന്‍ സര്‍വകലാശാല നടപടി സ്വീകരിച്ചിട്ല്ല
. നടപടി സ്വീകരിക്കേണ്ടത് സര്‍വകലാശാലയാണെന്നാണ് പൊലീസ് വിശദീകരിച്ചത്.
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉയര്‍ത്തിയ ബാനറുകള്‍ മാറ്റാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ രംഗത്തു വന്നു.
എന്നാല്‍ വൈകുന്നേരം ഗവര്‍ണര്‍ നേരിട്ട് വന്ന് പോലീസുകാരോട് ബാനര്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ബാനറുകള്‍ നീക്കം ചെയ്യാന്‍ രാവിലെ മുതല്‍ നിര്‍ദേശം നല്‍കിയിട്ടും ഇതിനുള്ള നടപടി വൈസ് ചാന്‍സിലറോ പൊലീസോ സ്വീകരിക്കാത്തതില്‍ രോഷം പ്രകടിപ്പിച്ചുകൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്തെത്തുകയായിരുന്നു. വൈകിട്ട് 6.45ഓടെ അപ്രതീക്ഷിതമായി ക്യാമ്പസിലൂടെ നടന്നുകൊണ്ടാണ് ബാനറുകള്‍ ഇപ്പോള്‍ തന്നെ നീക്കം ചെയ്യാന്‍ പൊലീസിനോട് കയര്‍ത്തുകൊണ്ട് പറഞ്ഞത്.
ബാനറുകള്‍ നീക്കം ചെയ്യാത്തതിലുള്ള അമര്‍ഷം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഗവര്‍ണര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ കയര്‍ത്തത്.പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ ഗവര്‍ണര്‍ ശകാര വര്‍ഷം നടത്തുകയായിരുന്നു. മലപ്പുറം എസ് പി ഉള്‍പ്പെടെ ഉള്ള ഉദ്യോഗസ്ഥരോടാണ് ഗവര്‍ണര്‍ ബാനര്‍ നീക്കാത്തത്തില്‍ കയര്‍ത്തത്. റോഡില്‍ ഇറങ്ങിയശേഷമാണ് ബാനര്‍ നീക്കം ചെയ്യാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചത്. ഇതിനുപിന്നാലെയാണ് ബാനറുകള്‍ നീക്കം ചെയ്തത്. എസ്പിയും മറ്റു പൊലീസുകാരും ചേര്‍ന്നാണ് ബാനറുകള്‍ നീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: