അഞ്ചല്‍: അനാവശ്യ വിവാദങ്ങളുണ്ടാക്കി ശബരിമലയെ കേന്ദ്രസര്‍ക്കാരിനെ കൊണ്ട് ഏറ്റെടുപ്പിക്കാനാണ് ചിലരുടെ ശ്രമമെന്നും അങ്ങനെ സംഭവിച്ചാല്‍ ശബരിമലയിലെത്തുന്ന നിങ്ങളെ ഹിന്ദിക്കാര് ആട്ടിപ്പായിക്കുമെന്നും പത്തനാപുരം എംഎല്‍എ കെ.ബി.ഗണേഷ്കുമാര് എംഎല്‍എ.
അലയമണ്‍ ഏരൂര്‍ മേഖലാ നായര്‍ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലാണ് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന് പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡംഗവുമായ കെ.ബി.ഗണേഷ്കുമാറിന്റെ വിവാദ പരാമര്‍ശം. കേരളത്തിലെ ആയിരത്തിയഞ്ഞൂറോളം ക്ഷേത്രങ്ങള്‍ ശബരിമലയിലെ വരുമാനം ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ദേവസ്വം ബോര്‍ഡിലെ പോറ്റിമാര്‍ക്ക് ദൈവവിശ്വാസമില്ല.ഇവര്‍ക്ക് ശമ്പളം കൊടുക്കുന്നനത് ശബരിമലയിലെ വരുമാനത്തില്‍ നിന്നാണ്.ശബരിമലയിലെ തിക്കും തിരക്കും മുന്‍ പരിചയമില്ലാത്ത ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്.
ശബരിമയലില്‍ കുഴപ്പമാണന്ന് വരുത്തി തീര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്താല്‍ ഹിന്ദിക്കാരന് അഡ്മിനിസ്ട്രേറ്റര്‍ ആയി വരും.ചിലര്‍ക്ക് ഇത് കേള്‍ക്കാന്‍ സുഖമുള്ള കാര്യമാണ്.എന്നാല്‍ കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും ശമ്പളം കൊടുക്കാന്‍ പണമില്ലാതെ വരും.എണ്ണവാങ്ങാനും തിരിവാങ്ങാനും പണമില്ലാതെ അടഞ്ഞു കിടന്ന് നശിക്കും.
ശബരിമലയില്‍ ചെല്ലുന്ന ഭക്തര്‍ തിരക്കുണ്ടാകുമ്പോള്‍ ക്ഷമയോടെ മാറിനില്‍ക്കണം.അല്ലാതെ കുഴപ്പമാണന്ന് വരുത്തിതീര്‍ത്ത് കോടതിയെക്കൊണ്ട് പറയിച്ച് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്താല്‍ പണമെല്ലാം അവര്‍ കൊണ്ടു പോകും.കുളത്തൂപ്പുഴയടക്കമുള്ള ക്ഷേത്രങ്ങള്‍ നശിക്കുമെന്നും ശബരിമല യുവതീ പ്രവേശനത്തിന് അനുകൂല നിലപാടെടുക്കുകയും വനിതാമതിലിന്റെ ഭാഗമാവുകയും ചെയ്ത ഇടത് എംഎല്‍എ കൂടിയായ ഗണേഷ്കുമാര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: