സുന്ദര്‍നഗര്‍(ഹിമാചല്‍ പ്രദേശ്): രാജ്യത്ത് എല്ലാ പാര്‍ട്ടികളും പിന്തുടര്‍ന്ന രാഷ്ട്രീയ ശീലങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാറ്റിമറിച്ചുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ. സുന്ദര്‍നഗറില്‍ റോഡ് ഷോയ്ക്ക് ശേഷം ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു നദ്ദ. രാജ്യത്തിന്റെ രാഷ്ട്രീയ രീതികള്‍ മാറിയിരിക്കുന്നു. ഇത് സാധാരണക്കാരുടെ രാജ്യമാണ്.
യഥാര്‍ത്ഥത്തിലുള്ള ജനാധിപത്യമാണ് മോദി നടപ്പാക്കുന്നത്. സര്‍വസാധാരണക്കാര്‍ക്ക് അധികാരത്തിലേക്ക് വഴി തുറക്കുന്ന രാഷ്ട്രീയം. അടുത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ മാധ്യമങ്ങളും രാഷ്ട്രീയവിശാരദന്മാരും പറഞ്ഞത് ബിജെപിക്ക് വിജയസാധ്യത രാജസ്ഥാനില്‍ മാത്രമാണെന്നാണ്. ഛത്തീസ്ഗഡില്‍ സാധ്യത ഇല്ലെന്നും മധ്യപ്രദേശില്‍ സ്ഥിതി പരുങ്ങലിലാണെന്നുമൊക്കെയായിരുന്നു. അവര്‍ക്ക് ജനമനസ് വായിക്കാനറിയില്ല. ജനം കാര്യങ്ങള്‍ മനസിലാക്കുന്നു. അവര്‍ അതുകൊണ്ടാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നത്, നദ്ദ പറഞ്ഞു.
2024ല്‍ നമ്മള് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നു. ജനങ്ങള്‍ നമ്മളെയാണ് കാത്തിരിക്കുന്നത്. കോണ്‍ഗ്രസ് നെഗറ്റീവ് രാഷ്ട്രീയമാണ് കളിക്കുന്നത്. അവര്‍ എന്തിനും കുറ്റം പറയുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ മോദിയുടെ സാന്നിധ്യം അതിന് തടസമാണ്. അദ്ദേഹം രാജ്യത്തെ ഹൃദയം കൊണ്ടാണ് സേവിക്കുന്നത്. ജനങ്ങള്‍ക്ക് അദ്ദേഹത്തില്‍ വിശ്വാസമാണ്, നദ്ദ പറഞ്ഞു. നേരത്തെ ജവഹര്‍ പാര്‍ക്കില്‍ നിന്ന് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് വരെ സംഘടിപ്പിച്ച റോഡ് ഷോയില്‍ പതിനായിരങ്ങളാണ് അണിനിരന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: