തിരുവനന്തപുരം: കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ ഒരുതരത്തിലുള്ള വേര്‍തിരിവും കാണിച്ചിട്ടില്ലെന്നും ജനുവരിയില്‍ നല്‍കേണ്ട കുടിശിക പോലും ഡിസംബറില്‍ തന്നെ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. ‘വികസിത് ഭാരത് സങ്കല്പ് യാത്ര’ തിരുവനന്തപുരം മംഗലപുരം പഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി.
വിവിധ പദ്ധതികള്‍ക്ക് കേന്ദ്രം കേരളത്തിന് നല്കിയ പദ്ധതിവിഹിതങ്ങളുടെ കണക്കും മന്ത്രി പുറത്തുവിട്ടു. സംസ്ഥാനങ്ങള്‍ക്ക് കൃത്യസമയത്ത് പണം നല്‍കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. 2029 വരെ അഞ്ചു കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന വഴി സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിന് ഒരു പൈസ പോലും സംസ്ഥാനം ചെലവാക്കേണ്ടതില്ല. എഫ്സിഐയില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതുമടക്കം സൗജന്യമാണ്. അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: