ജെഎന്‍യു എന്ന ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല ഇടത് വിദ്യാര്‍ത്ഥിസമരങ്ങളും ഈറ്റില്ലമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇവിടുത്തെ സമരങ്ങള്‍ക്ക് ശക്തമായ നിയന്ത്രണം വരുത്തി പുതിയ മാര്ഗ്ഗനിര്ദേശരേഖ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതനുസരിച്ച് അക്കാദമിക് കെട്ടിടത്തിന് 100 മീറ്ററിനകത്ത് സമരമോ ധര്‍ണയോ പോസ്റ്റോറൊട്ടിക്കലോ ചുമരെഴുത്തോ പാടില്ല. ഈ നിയമം ലംഘിക്കുന്നവരില്‍ നിന്നും 20000 രൂപ പിഴ ഈടാക്കും. പിഴ അടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കും.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ മാര്ഗ്ഗനിര്ദേശമുണ്ടാക്കിയിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധുലിപുഡി പണ്ഡിറ്റ് പറഞ്ഞു. രാജ്യത്തിനെതിരായ ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് 10000 രൂപ പിഴ ഈടാക്കും.
അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സംവരാതിരിക്കാന് പഴയ പെരുമാറ്റച്ചട്ടങ്ങളോടൊപ്പം ചില പുതിയ ചട്ടങ്ങള്‍ കൂടി ചേര്‍ക്കുക മാത്രമേ ചെയ്തുള്ളൂവെന്ന് ചീഫ് പ്രോക്ടര്‍ ഓഫീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: