ദുബായ് : ദുബായിലെ ഏറ്റവും സമ്പന്നയായ ഇന്ത്യക്കാരി ഒരു വനിതാ ഡോക്ടര്‍. 3600 കോടി രൂപ വരുമാനമുണ്ടാക്കുന്ന വിവിധ സ്ഥാപനങ്ങളുടെ തലപ്പത്താണ് ഈ വനിതാ ഡോക്ടര്‍ പ്രവര്‍ത്തിക്കുന്നത്. 84 വയസ്സുള്ള ഈ വനിത ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടര്‍ കൂടിയാണ്.
യുഎഇയിലെ സുലേഖ ഹോസ്റ്റപിറ്റല്‍ ശംഖലയുടെ സ്ഥാപകയും ഇപ്പോള്‍ അധ്യക്ഷയുമായി ഡോ. സുലേഖാ ദാവൂദ്. മഹാരാഷ്ട്രയിലെ നാഗൂപൂര് സ്വദേശിയാണ് ഡോ. സുലേഖ. വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായിട്ടും വിദ്യാഭ്യാസത്തിനായി കഠിനപരിശ്രമം നടത്തിയ ബാല്യവും കൗമാരവും യൗവനവുമാണ് ഡോ. സുലേഖയുടേത്.
നിശ്ചയദാര്‍ഡ്യവും കഠിനാധ്വാനവും ആത്മാര്‍ത്ഥ പരിശ്രമവുമാണ് ഡോ. സുലേഖയ്ക്ക് വളര്‍ച്ചയിലേക്കുള്ള പടവുകളൊരുക്കിയത്. 2019ല്‍ ഇവര്‍ക്ക് വിദേശ ഇന്ത്യക്കാര്‍ക്കുള്ള പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ചു.
ഭര്‍ത്താവിനൊപ്പമാണ് ദുബായില്‍ എത്തിയത്. ഭര്‍ത്താവ് അമേരിക്കന്‍ മിഷനില്‍ ജോലിക്കാരനായിരുന്നു. പ്രസവസമയത്താണ് യുഎഇയില്‍ എത്തിയത്. അതിനിടെ അറബിക് ഭാഷ പഠിച്ചു. പിന്നീട് അവര്‍ നേരിട്ട് യുഎഇ സര്‍ക്കാര്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തി തനിക്ക് ഒരു ജോലി കിട്ടിയാല്‍ കൊള്ളാമെന്നറിയിച്ചു. യുഎഇ സര്‍ക്കാരിന് ഒരു വനിതാ ഡോക്ടറെ വേണ്ടിയിരുന്നു. അങ്ങിനെ അവര്‍ ഷാര്‍ജയില്‍ ഡോ. സുലേഖയെ നിയമിച്ചു. ദിവസവും രാവിലെയും വൈകുന്നേരവും ജോലി ചെയ്തു. കുട്ടികളുടെ കേസുകളാണ് അധികം കൈകാര്യം ചെയ്തത്, ജലാംശം വറ്റിയ കേസുകള്‍, വയറിളക്കം, പനി പ്രസവമെടുക്കല്‍ അങ്ങിനെ എല്ലാ ജോലികളും കൈകാര്യം ചെയ്തു. പക്ഷെ വളരെ കുറച്ചുമാത്രം മരുന്ന് നല്കുന്നതില് ശ്രദ്ധിച്ചു. – ഡോ.സുലേഖ ദാവൂദ് പറയുന്നു.
കുറച്ച് പ്രശസ്തയാവാന്‍ തുടങ്ങിയപ്പോള്‍ യുഎഇയിലെ മറ്റ് എമിറേറ്റുകള്‍ക്കും എന്നെ ആവശ്യമായി വന്നു. കാരണം അക്കാലത്ത് വനിതാ ഡോക്ടര്‍മാര്‍ കുറവായിരുന്നു. അതാണ് ഡോ. സുരേഖയുടെ വിജയത്തിന് വഴികാട്ടിയത്.ആക്സിഡന്റ് കേസുകള്‍, ന്യുമോണിയ, ചിക്കന്‍ പോക്സ്, തുടങ്ങി എല്ലാ കേസുകളും കൈകാര്യം ചെയ്തു. ധാരാളം രോഗികള്‍ തന്നെ കാണാന്‍ വന്നു. അതോടെ കൂടുതല്‍ കൂടുതല്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ തുടങ്ങി. രോഗികള്‍ കൂടിയതോടെ വലിയ ആശുപത്രികള്‍ വേണ്ടിവന്നു. അതോടെ അവയും സ്ഥാപിച്ചു.സര്‍ക്കാരിന് അത്രയും പ്രിയപ്പെട്ടവരായതിനാല്‍ സുലേഖയുടെ പേരില്‍ തന്നെ ആശുപത്രി ആരംഭിക്കാന്‍ യുഎഇ സര്‍ക്കാര്‍ അനുവദിച്ചു. അങ്ങഇനെയാണ് സുലേഖ ഹോസ്പിറ്റല്‍ ജനിക്കുന്നത്.
കൂലിപ്പണിക്കാരനായിരുന്നു അച്ഛന്. എങ്കിലും ദാരിദ്ര്യത്തിന്റെ മുള്‍വഴികള്‍ താണ്ടി സുലേഖ സ്വപ്നങ്ങളിലേക്ക് നടന്നു. നല്ല മാര്‍ക്ക് നേടി നാഗ്പൂരിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളെജില്‍ മെഡിസിനും പിന്നീട് സര്‍ജറിയില്‍ ബിരുദാനന്തര ബിരുദവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: