ബെംഗളൂരു: ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലെ ബലാത്സംഗക്കേസുകളില്‍ ചാടിവീഴുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയാഗാന്ധിയും കര്‍ണ്ണാടകയിലെ ബെല്‍ഗാവിയിലെ ദളിത് യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്ന് ബിജെപി എംപി അപരാജിത സാരംഗി. എന്തുകൊണ്ടാണ് ഗാന്ധി കുടുംബം ഈ കേസില്‍ മൗനം പാലിക്കുന്നതെന്ന് ശനിയാഴ്ച സംഭവം നടന്ന കര്‍ണ്ണാടകത്തിലെ ബെല്‍ഗാവി സന്ദര‍്ശിച്ച അപരാജിത സാരംഗി.
കഴിഞ്ഞ ദിവസം ബെല്‍ഗാവിയില്‍ ദളിത് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് നഗ്നയാക്കി നടത്തുകയും ചെയ്ത സംഭവത്തില്‍ ഇതുവരെ പ്രിയങ്ക ഗാന്ധിയോ സോണിയാഗാന്ധിയോ മിണ്ടിയിട്ടില്ല. രാഹുല്‍ ഗാന്ധിയാണെങ്കില്‍ സ്ഥിരം വിഷയത്തില്‍ നിന്നും വഴി മാറി സഞ്ചരിക്കുന്ന ആളുമാണ്. – അപരാജിത സാരംഗി പറ‍്ഞു.
വിവാഹമുറപ്പിച്ച മകന്‍ മറ്റൊരു യുവതിയുമായി ഒളിച്ചോടിയതിനെ തുടര്‍ന്നാണ് അമ്മയായ 42കാരിയായ ദളിത് യുവതിയെ ആള്‍ക്കൂട്ടം ആക്രമിച്ചത്. അമ്മയായ ദളിത് യുവതിയെ ആക്രമിക്കുകയും പിന്നീട് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയശേഷം നഗ്നയാക്കി പരേഡ് ചെയ്യുകയും ചെയ്തതാണ് സംഭവം.
ഈ വിഷയം അന്വേഷിക്കാന്‍ ബിജെപി അഞ്ചംഗ വനിതാ സംഘത്തെ നിയോഗിച്ചിരുന്നു. എംപിമാരായ അപരാജിത സാരംഗി, സുനിത ദഗ്ഗല്‍, ലോകേത് ചാറ്റര്‍ജി, രഞ്ജീത കോലി, ആശ ലക്ര എന്നിവര്‍ അടങ്ങിയ സംഘം ശനിയാഴ്ച സംഭവസ്ഥലം സന്ദര്‍ശിക്കുകയും ക്രൂരമായ അനുഭവത്തിന് വിധേയയായ ദളിത് സ്ത്രീയോട് സംസാരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: